--- പരസ്യം ---

അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ പഞ്ചായത്തിലെ 107 വയസ് പ്രായമായ ചന്തൻകണ്ടി തിരുമാലയെ ‘ആദരിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ പഞ്ചായത്തിലെ 107 വയസ് പ്രായമായ ചന്തൻകണ്ടി തിരുമാലയെ ‘ആദരിച്ചു. കീഴരിയൂർ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ ഉപഹാരങ്ങൾ നൽകി. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി യൂണിറ്റ് അംഗങ്ങളായ ദേവപ്രിയ എം. എം , സുര്യനന്ദ എസ് എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment