വിയ്യൂർ: അഭിനയ ശില്പശാല സംഘടിപ്പിച്ച് പുളിയഞ്ചേരി യു.പി.സ്‌കൂളും വിയ്യൂര്‍ വായനശാല ബാലവേദി. വിയ്യൂര്‍ വായനശാല ബാലവേദിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി നാടക സംവിധായകനും അഭിനേതാവുമായ സജീവ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് മോഹനന്‍ നടുവത്തൂര്‍ അധ്യക്ഷത വഹിച്ചു. അഹമ്മദാബാദ് എഏന്‍.ഐ.ഡി വിദ്യാര്‍ത്ഥി അതുല്‍ മോഹന്‍ അഖില്‍ മാസ്റ്റര്‍ പി.സി, ബാലവേദി കണ്‍വീനര്‍ അല്‍മിത്ര എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് പ്രധാന അധ്യാപിക ഷംന ടിച്ചര്‍ സ്വാഗതവും സരിത ടിച്ചര്‍ നന്ദിയും പറഞ്ഞു. വായനശാല സെക്രട്ടറി പി.കെ. ഷൈജു, റഷീദ് മാസ്റ്റര്‍, രജീഷ് പൂണിച്ചേരി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി
--- പരസ്യം ---