കീഴരിയൂർ:അധികാര ദുർവിനിയോഗവും രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി മാനദണ്ഡങ്ങൾ ലംഘിച്ച് കീഴരിയൂർ പഞ്ചായത്തിൽ നടത്തിയ വാർഡ് വിഭജനം ജനങ്ങൾ അംഗീകരിക്കില്ലെന്നും അതിരുകൾ മുറിച്ചാലും ഭരണമാറ്റത്തിന് തീരുമാനമെടുത്ത മനഷ്യമനസ്സുകളെ മുറിച്ചു മാറ്റാനാവില്ലെന്നും ജില്ലാ കോൺഗ്രസ് നിർവാഹക സമിതി അംഗം കാവിൽ പി മാധവൻ പറഞ്ഞു. അശാസത്രീയമായ വാർഡുവിഭജനത്തിനെതിരെ കീഴരിയൂർ മണ്ഡലം UDF കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. UDF പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.യു സൈനുദീൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കല്ലൂർ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ജെ. എസ്.എസ് ജില്ലാ കമ്മിറ്റി അംഗം കെ.എം സുരേഷ് ബാബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.കെ.ഗോപാലൻ, കെ.കെ ദാസൻ, ചുക്കോത്ത് ബാലൻ നായർ ,ബി ഉണ്ണിക്കൃഷ്ണൻ ,പഞ്ചായത്ത് മെമ്പർ
ഇ എം മനോജ് ,പി.കെ.ഗോവിന്ദൻ പ്രസംഗിച്ചു. UDF നേതാക്കളായ ഒ.കെ കുമാരൻ, ശശി പാറോളി, പാറക്കീൽ അശോകൻ, എം.കെ സുരേഷ് ബാബു, കുറുമയിൽ ബാബു, ടി.കെ.നാരായണൻ, എൻ.ടി ശിവാനന്ദൻ, പി.എം അബ്ദുഹിമാൻ, കെ.പി സുലോചന, സ്വപ്ന നന്ദകുമാർ, കെ ജലജ, ഉഷ.പി.എം, കെ.പി മൊയതി, ടി.എ സലാം, കെ.കെ സത്താർ, കെ മൂസ ടി.പി യൂസഫ്, കെ.എം നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.
കീഴരിയൂർ മണ്ഡലം UDF കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധർണ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു.
By admin
Published on: