കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ അശാസ്ത്രീയ വാർഡ് വിഭജനം അംഗീകരിക്കില്ലെന്നും പരാതി പരിഹരിച്ചില്ലെങ്കിൽ നിയമ നടപടിക്ക് മുതിരുമെന്നും കീഴരിയൂർ മണ്ഡലം കോൺഗ്രസ് ലീഡേഴ്സ് മീറ്റ് കൺവൻഷൻ തീരുമാനിച്ചു . ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ, വാസഗൃഹങ്ങളുടെ എണ്ണം പല വാർഡുകളിലും ആവർത്തിച്ച്, ജനസംഖ്യ മാനദണ്ഡം പാലിക്കപ്പെടാതെയാണ് മാപ്പ് ഉണ്ടാക്കിയതെന്ന് ആരോപിച്ചു..പ്രസിദ്ധീകരിച്ച മാപ്പും അതിർത്തി നിശ്ചയിച്ച് ഉത്തരവായ അനുബന്ധം രണ്ട് എ യിലെ വാസഗൃഹങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല . രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ജനാധിപത്യവിരുദ്ധമായി തയ്യാറാക്കിയ വാർഡ് വിഭജനത്തെ എതിർത്തു തോൽപ്പിക്കാൻ കോൺഗ്രസ് കമ്മിറ്റി കീഴരിയൂരിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.കെ.ഗോപാലൻ, കെ കെ ദാസൻ, ചുക്കോത്ത് ബാലൻ നായർ ,കെ .സി രാജൻ, ഇടത്തിൽ രാമചന്ദ്രൻ ,ശശി പാറോളി, ജി.പി പ്രീജിത്ത് ,പഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കുറുമയിൽ, നേതാക്കളായ പി കെ ഗോവിന്ദൻ ,എൻ ടി ശിവാനന്ദൻ, കെ.എം വേലായുധൻ,സുലോചന കെ.പി, ഷിനിൽ ടി.കെ, കെ.പി സ്വപ്നകുമാർ, നാരായണൻ കെ.എം: ഷാജി തയ്യിൽ, അഖിലൻ കെ , കെ .പി മാധവൻ പ്രസംഗിച്ചു.