ആദായ നികുതി സ്ലാബുകളില്‍ മാറ്റും വരുത്തി കേന്ദ്ര ബജറ്റ്. മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല.
മൂന്നു മുതല്‍ ഏഴു ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനവും ഏഴു മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ 10 ശതമാനവും നികുതി അടയ്ക്കണം.
പത്ത് മുതല്‍ 12 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനവും 12-15 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും 15 ലക്ഷത്തിനു മുകളിലുള്ളവര്‍ക്ക് 30 ശതമാനവുമാണ് പുതിയ ആദായ നികുതി നിരക്ക്. പുതിയ നികുതി സമ്ബ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000-ല്‍ നിന്ന് 75000 ആക്കി.