ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ് സമ്മാനിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മികവുറ്റതാക്കി തീർക്കാൻ സഹായകമായ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി ഇനിമുതൽ സ്കൂളിലുണ്ടാകും. ഇവിടെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ്, ക്ലാസ് മുറിയെ കൂടുതൽ ആകർഷകവും സജീവവുമാക്കി തീർക്കുന്നതാണ്.

മുൻ ഹെഡ്മാസ്റ്റർ എം ജി ബൽരാജാണ് വിദ്യാർഥികളുടെ പഠന മികവിനായി ഇതു സമ്മാനിച്ചത്. ആധുനിക കാലത്ത് പാഠഭാഗങ്ങൾ വിനിമയം ചെയ്യാൻ ഏറെ സഹായകമായ ഉപകരണമാണിതെന്നും ഒട്ടേറെ സാധ്യതകൾ ഉള്ള ഒരു ഡിജിറ്റൽ ഡിവൈസ് എന്ന നിലയിൽ വലിയ പ്രാധാന്യമാണ് ഇതിനുള്ളതൊന്നും പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ. ജുബീഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് എ ഹരിദാസ് അധ്യക്ഷനായി. എസ് എം സി ചെയർമാൻ മധു കിഴക്കയിൽ, എസ്.എസ്. ജി. ചെയർമാൻ എം കെ വേലായുധൻ, ഹെഡ്മാസ്റ്റർ സി അരവിന്ദന്‍, പി.ടി.എ, എം.പി. ടി. എ. നിർവാഹക സമിതി അംഗങ്ങൾ, അധ്യാപകർ വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

--- പരസ്യം ---

Leave a Comment

error: Content is protected !!