--- പരസ്യം ---

ആയുഷ്മാൻ വയ വന്ദന കാർഡ്’ എടുത്തോ എങ്ങനെ ആയുഷ്മാൻ വയ വന്ദന കാർഡ് സ്വന്തമാക്കാം?

By aneesh Sree

Published on:

Follow Us
--- പരസ്യം ---

എഴുപതു വയസ്സു പൂർത്തിയായവർക്ക് വർഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രസർക്കാറിന്റെ ‘ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യില്‍, ‘ആയുഷ്മാൻ വയ വന്ദന കാർഡ്’ എടുത്ത് അംഗമാകാം.അപേക്ഷകന് പ്രായം 70 കഴിഞ്ഞെന്നു തെളിയിക്കാൻ ആധാർ കാർഡ് വിവരങ്ങളാണ് അടിസ്ഥാനം. ഇതാണ് കാർഡ് സ്വന്തമാക്കുന്നതിനുള്ള പ്രധാന യോഗ്യതാ മാനദണ്ഡം.“

പദ്ധതിയില്‍ അംഗമാവാൻ വരുമാനപരിധി പ്രശ്നമല്ല. അംഗമായാല്‍ എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നേടാം. വർഷം അഞ്ചുലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എളുപ്പത്തില്‍ കാർഡ് ലഭ്യമാകും, അപ്പോള്‍ മുതല്‍ പരിരക്ഷയും ലഭിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭിക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആവുന്നതുവരെ പൂർണമായ പരിരക്ഷ നല്‍കും.ദേശീയ ആരോഗ്യ മന്ത്രാലയം പങ്കുവെച്ച നിർദേശങ്ങള്‍ പ്രകാരം സ്മാർട്ഫോണിലൂടെ എങ്ങനെ ആയുഷ്മാൻ വയ വന്ദന കാർഡ് സ്വന്തമാക്കാം എന്ന് പരിശോധിക്കാം.www.beneficiary.nha. gov.in വെബ്സൈറ്റ് വഴിയും എടുക്കാം.ആൻഡ്രോയ്ഡ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആയുഷ്മാൻ ആപ് ഡൗണ്‍ലോഡ് ചെയ്യാം. നാഷനല്‍ ഹെല്‍ത്ത് അതോറിറ്റി ആപ്പാണെന്ന് ഉറപ്പുവരുത്തുക.മൊബൈല്‍ നമ്പർ നല്‍കുക. തുടർന്ന് ലോഗിൻ ക്ലിക്ക് ചെയ്യുക.അപേക്ഷകന്റെ വിവരങ്ങളും ആധാർ വിശദാംശങ്ങളും നല്‍കുകഫോട്ടോ എടുക്കാനുള്ള അനുമതി നല്‍കുക, തുടർന്ന് അപേക്ഷാഫോറത്തിലെ ഭാഗങ്ങള്‍ പൂരിപ്പിക്കുകഅപേക്ഷകന്റെ മൊബൈല്‍ നമ്പർ സ്ഥിരീകരിക്കാൻ ഒ.ടി.പി നല്‍കുകഅപേക്ഷകന്റെ വിഭാഗം, പിൻ കോഡ് എന്നിവ പൂരിപ്പിക്കുക.കുടുംബാംഗങ്ങളുടെ വിവരങ്ങളും നല്‍കണം. തുടർന്ന് അപേക്ഷ സമർപ്പിക്കുക.ഇതോടെ ഇ-കെ.വൈ.സി പൂർത്തിയാവും. തുടർന്ന് ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗണ്‍ലോഡ് ചെയ്യാം.“`_____________________________

--- പരസ്യം ---

Leave a Comment