--- പരസ്യം ---

ആരോഗ്യ പരിപാലനത്തിൽ ഭക്ഷണ ശീലം പരമ പ്രധാനം – ഡോ: പിയൂഷ് എം. നമ്പൂതിരിപ്പാട്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ആരോഗ്യ പരിപാലനത്തിൽ ഭക്ഷണ ശീലം പരമ പ്രധാനം – ഡോ: പിയൂഷ് എം. നമ്പൂതിരിപ്പാട്ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ മാത്രമേ ആരോഗ്യം നിലനിർത്തി ജീവിതശൈലീ രോഗങ്ങളെ അകറ്റാൻ കഴിയുകയുള്ളു എന്ന് അഡീഷണൽ ഹെൽത്ത് ഡയരക്ടർ ഡോ: പിയുഷ് എം. നമ്പൂതിരിപ്പാട് പ്രസ്താവിച്ചു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കമ്മറ്റിയുടെ ഒപ്പം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര രോഗ തിമിര നിർണയ ക്യാമ്പ് നടത്തി. സംഘാടക സമിതി ചെയർമാൻ വി.വി.എം. ബഷീർ ആധ്യക്ഷ്യം വഹിച്ചു. കെ. എസ്. എസ്. പി.എ. ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ മാസ്റ്റർ,എം. രാമാനന്ദൻ,സത്യൻ തലയഞ്ചേരി, രാമചന്ദ്രൻ നീലാംബരി, ടി. രാരുക്കുട്ടി, കെ.കെ. ബാലൻ, എ.കെ. കാർത്ത്യായനി, ട്രിനിറ്റി പി.ആർ.ഒ. കെ.കെ. ഫൈസൽ എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment