ആര്‍മി പബ്ലിക് സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ അവസരം. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് അവസരം. റഗുലര്‍ നിയമനമാണ്. സി.എസ്.ബി ക്ലസ്റ്റര്‍ 2 വിലേക്കുള്ള ഒഴിവുകളില്‍ ജനുവരി 7വരെയും, സി.എസ്.ബി ക്ലസ്റ്റര്‍ 7 ലേക്കുള്ള ഒഴിവുകളില്‍ 13വരെയും അപേക്ഷിക്കാം. ഇന്റര്‍വ്യൂ ജനുവരി അവസാന ആഴ്ച നടക്കും. വെബ്‌സൈറ്റ്: www.awesindia, www.armypublicschoolbly.com
തസ്തികകള്‍: പി.ജി.ടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, ഹോം സയന്‍സ്, മാത്സ്, ഫൈന്‍ ആര്‍ട്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ബയോടെക്‌നോളജി, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടര്‍ സയന്‍സ്.
ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസസ്, ഫിസിക്കല്‍ എജ്യുക്കേഷന്‍)): (ഹിന്ദി, ഇംഗ്ലിഷ്, സോഷ്യല്‍ സ്റ്റഡീസ്, മാത്സ്, സയന്‍സ്, ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ്, ഹിസ്റ്ററി, ജോഗ്രഫി); പി.ആര്‍.ടി (ഫിസിക്കല്‍ എജ്യുക്കേഷന്‍)
പ്രായം: തുടക്കക്കാര്‍ക്കു 40ല്‍ താഴെ, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 57ല്‍താഴെ.
ഓണ്‍ലൈന്‍ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
2. വിമാനത്താവളങ്ങളില്‍ സെക്യൂരിറ്റി ഓഫീസര്‍
എ.ഐ എയര്‍പോര്‍ട്ട് സര്‍വിസസ് ലിമിറ്റഡിനു കീഴില്‍ മുംബൈ (ഇന്റര്‍നാഷനല്‍ കാര്‍ഗോ വെയര്‍ഹൗസ്), ഡല്‍ഹി എയര്‍പോര്‍ട്ടുകളിലായി ഓഫിസര്‍ സെക്യൂരിറ്റി തസ്തികയില്‍ 104 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും അവസരമുണ്ട്. 3 വര്‍ഷകരാര്‍ നിയമനമാണ്. അഭിമുഖം ഈ മാസം 6, 7, 8 തീയതികളില്‍. വെബ്‌സൈറ്റ്: www.aiasl.in/Recruitment asl.in/Rec
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം
ഓഫിസര്‍ സെക്യൂരിറ്റി: ബിരുദം, ബേസിക് എ.വി.എസ്.ഇ.സി & റിഫ്രഷര്‍സര്‍ട്ടിഫിക്കറ്റ്, സ്‌ക്രീനര്‍ സര്‍ട്ടിഫിക്കേഷന്‍, കംപ്യൂട്ടര്‍ പരിജ്ഞാനം, 50, 45,000. ജൂനിയര്‍ ഓഫിസര്‍ സെക്യൂരിറ്റി: ബിരുദം, ബേസിക് എ.വി.എസ്.ഇ.സി സര്‍ട്ടിഫിക്കറ്റ്/ റിഫ്രഷര്‍ സര്‍ട്ടിഫിക്കറ്റ്, കംപ്യൂട്ടര്‍ പരിജ്ഞാനം, 45, 29,760.
അപേക്ഷാ ഫീസ്: 500. ‘AI AIRPORT SERVICES LIMITED’ എന്ന പേരില്‍ മുംബൈയില്‍ മാറാവുന്ന ഡി.ഡിയായി അടയ്ക്കണം. പട്ടികവിഭാഗക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ഫീസില്ല.