എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള 2024-25 അധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ്-കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടു ക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2024-25 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്. അർഹരാകുന്ന കുട്ടികൾക്ക് 9, 10, +1, +2 ക്ലാസുകളിൽ സ്കോളർഷിപ്പ് ലഭിക്കു ന്നതാണ്. പ്രതിവർഷം 12000/- രൂപയാണ് സ്കോളർഷിപ്പ്.2024 സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. *ആവശ്യമുള്ള രേഖകൾ :*1. ആധാർ കാർഡ്.2. പാസ്പോർട്ട് സൈസ് ഫോട്ടോ (6 മാസത്തിനുള്ളിൽ എടുത്തത്).3. വരുമാന സർട്ടിഫിക്കറ്റ് (മൂന്നര ലക്ഷം രൂപയിൽ അധികരിക്കരുത്).4. ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിന് മാത്രം).5. ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് (40% കുറയാതെ ഭിന്നശേഷിയുള്ള കുട്ടികൾക്ക്). 6. ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ്അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിൻ്റൗട്ടും അനുബന്ധരേഖകളും സ്കൂൾ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമർപ്പിക്കണം.
എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് NMMSE (നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക്) അപേക്ഷിക്കാം
By aneesh Sree
Published on: