--- പരസ്യം ---

എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് സ്പെഷൽ സർവീസ് 31 മുതൽ

By neena

Published on:

Follow Us
--- പരസ്യം ---

എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ഈ മാസം 31നാണ് ആദ്യ സർവീസ്. നിലവിൽ ഓ​ഗസ്റ്റ് 25 വരെയാണ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബം​ഗളൂരുവിൽ നിന്നുള്ള സർവീസ് ഓ​ഗസ്റ്റ് 1 മുതൽ 26 വരെയാണ്.

എറണാകുളത്തു നിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും (06001), ബം​ഗളൂരുവിൽ നിന്നു വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലും (06002) ആയിരിക്കും സർവീസ്. എറണാകുളത്തു നിന്നു ഉച്ചയ്ക്ക് 12.50നു യാത്ര തിരിച്ചു രാത്രി 10നു ബം​ഗളൂരുവിൽ എത്തും. ബം​ഗളൂരുവിൽ നിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്ക് 2.20നു എറണാകുളത്ത് എത്തും.

--- പരസ്യം ---

Leave a Comment