എറണാകുളത്തൊരു ജോലി വേണോ? ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡില്‍ ഇതാ നിരവധി ഒഴിവുകൾ. 10 തസ്തികകളിലാണ് നിയമം നടക്കുന്നത്. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം.
ഫയർ ആന്റ് സേഫ്റ്റി ഓഫീസർ-ഫയർ എഞ്ചിനിയറിംഗ്/സേഫ്റ്റി ആന്റ് ഫയർ എഞ്ചിനിയറിങിൽ ബിരുദം. കെമിക്കൽ/പെട്രോകെമിക്കൽ/റിഫൈനറി പ്ലാന്റിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ആദ്യ രണ്ട് വർഷം 35000 രൂപയും കരാർ നീട്ടിയാൽ 40,000 രൂപയും ശമ്പളം ലഭിക്കും
ഇലക്ട്രിക്കൽ എഞ്ചിനിയർ– ഇലക്ട്രിക്കൽ എഞ്ചിനിറയറിങ് ബിരുദം. ശമ്പളം 35000-40,000
ജൂനിയർ റിഗ്ഗർ-എസ്എസ്എസ്എൽസി-22000-25000
ജൂനിയർ അസിസ്റ്റന്റ്-ഐടി (വെൽഡർ)-ശമ്പളം-23,000-26,000
ജൂനിയർ ടെക്നീഷ്യൻ– (മെക്കനിക്കൽ എഞ്ചിനിയറിങിൽ ഡിപ്ലോമ-ഫസ്റ്റ് അല്ലെങ്കിൽ സെക്കന്റ് ക്ലാസ് ബോയിലർ അറ്റന്റന്റ് സർട്ടിഫിക്കറ്റ് പാസായിരിക്കണം).ശമ്പളം-25,000-2800
ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ – ഐടിഐ (ഫിറ്റർ) -ഫസ്റ്റ് അല്ലെങ്കിൽ സെക്കന്റ് ക്ലാസ് ബോയിലർ അറ്റന്റന്റ് സർട്ടിഫിക്കറ്റ്. ശമ്പളം-23,000-26000
ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ -(മെക്കാനിക്കൽ)- ഐടിഐ (23,000-26,000)
ജൂനിയർ ഫയർ ആന്റ് സേഫ്റ്റി ഓപ്പറേറ്റർ-എസ്എസ്എൽസി. എച്ച്എംവി ലൈസൻസ് ഉണ്ടായിരിക്കണം. ഫയർ ഫൈറ്റിങ്ങിൽ സർട്ട്ഫിക്കറ്റും ആവശ്യമാണ്. ശമ്പളം 23000-26000
ജൂനിയർ സ്റ്റോർ കീപ്പർ– ബിരുദം/ എഞ്ചിനിയറിംഗിൽ ഡിപ്ലോമ. ശമ്പളം-25000-28000
ജൂനിയർ ഓപ്പറേറ്റർ-കെമിക്കൽ/പെട്രോ കെമിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമ. ശമ്പളം-25000-28000
ജൂനിയർ ഓഫീസ് അസിസ്റ്റന്റ്-ബിരുദം അല്ലെങ്കിൽ കൊമേഷ്യൽ പ്രാക്ടീസിൽ ഡിപ്ലോമ. ശമ്പളം-25000-28000
അപേക്ഷിക്കാനുളള പ്രായപരിധി 30 വയസാണ്. എല്ലാ തസ്തികകളിലേക്കും അതത് മേഖലകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബര്‍ 6 മുതൽ 17 വരെ നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്