എലങ്കമൽ പ്രദേശത്ത് ഇന്ന് തിങ്കൾ രാവിലെ 7 മണിയുടെയും 9 മണിയുടെയും ഇടയിലായി ചുവപ്പ്, വെള്ള നിറത്തിലുള്ള രണ്ട് കാറുകളിൽ മൂന്ന് പേർ അടങ്ങുന്ന ടീം (അതിൽഒരാൾ പെൺകുട്ടിയാണ്) മദ്രസയിലേക്ക് പോകുന്ന കുട്ടികൾക്ക് മിഠായി നൽകി വശത്താക്കി കാറിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമം നടന്നു.കൂടാതെ ആർ.കെ അബുവിൻ്റെ വീടിനടുത്ത് വെച്ച് കാറിൻ്റെ ഡോർ തുറന്ന് മാവോളി റിയാസിൻ്റെ മകനെ കൈപിടിച്ച് കാറിൻ കയറ്റാനുള്ള ശ്രമവും നടന്നിട്ടുണ്ട്.വാഹനങ്ങൾ നിരീക്ഷിച്ച് അപരിചിതരായ കാറുകളുടെ നമ്പറും കളറും നോട്ട് ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് മെമ്പർ ടി.നിസാർ അറിയിച്ചു.ഈ വിഷയത്തിൽ
രക്ഷിതാക്കളുടെയും ,നാട്ടുകാരുടെയും ശ്രദ്ധയുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
എലങ്കമലിൽ കുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമം..
By aneesh Sree
Published on: