ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ – ഐഎസ്‌ആര്‍ഒ യുടെ പുതിയ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായി വി നാരായണനെ കേന്ദ്രം നിയമിച്ചു. ഈ മാസം 14ന് അദ്ദേഹം ചുമതലയേല്‍ക്കും. നിലവിലെ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം. ഐഎസ്‌ആർഒയുടെ കേരളത്തിലെ വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് കേന്ദ്രത്തിന്റെ ഡയറക്ടറാണ് ശ്രീ. വി നാരായണന്‍. റോക്കറ്റ്, ബഹിരാകാശ പേടകങ്ങള്‍ എന്നിവയില്‍ വിദഗ്ധനായ അദ്ദേഹം 1984-ലാണ് ഐഎസ്‌ആര്‍ഒയില്‍ ചേര്‍ന്നത്.
ഐഎസ്‌ആര്‍ഒ യുടെ പുതിയ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായി വി നാരായണനെ കേന്ദ്രം നിയമിച്ചു
By aneesh Sree
Published on: