കറിവേപ്പിലയില്ലാത്ത മലയാളി വീടുകളോ അടുക്കളയോ ഉണ്ടാവില്ല. എന്തു കറി ഉണ്ടാക്കിയാലും കറിവേപ്പില ഇട്ടില്ലെങ്കില്‍ നമുക്ക് വിചാരിച്ച രുചി കിട്ടില്ല. കറികളില്‍ വറവിട്ടും അരച്ചു ചേര്‍ത്തും മുടി വളരാന്‍ എണ്ണ കാച്ചിയുമൊക്കെ കറിവേപ്പ് നമ്മള് ഉപയോഗിക്കുന്നു.
എന്നാല്‍ കറിവേപ്പിന് ഇതല്ലാതെ നിരവധി ഗുണങ്ങളുമുണ്ട്. കലോറി കുറവായതിനാല്‍ തന്നെ കറിവേപ്പിലയില്‍ വിറ്റാമിന്‍ എയും വിറ്റാമിന്‍ ബിയും വിറ്റാമിന്‍ സിയും വിറ്റാമിന്‍ ഇയും കാത്സ്യവും ഇരുമ്പും ധാതുക്കളുമെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്.
ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയവ പിടിമുറുക്കുമ്പോള്‍ അവയെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പ്രധാനമായും പരിഗണിക്കാവുന്ന ഒന്നു തന്നെയാണ് കറിവേപ്പില.
നമ്മള് കറിയില്‍ കറിവേപ്പില വറവിട്ടു വച്ചു കഴിഞ്ഞാല്‍ ആ കറികാണാന് തന്നെ നല്ല ഭംഗിയും രുചിയുമായിരിക്കും.
എന്നാല്‍ അതപ്പോള്‍ തന്നെ കറിയില്‍ നിന്ന് എടുത്തു കളയുകയാണ് പതിവ്.
നാരുകളാല്‍ സമ്പന്നവും ബീറ്റാ കരോട്ടിനും ആന്റി ഓക്സിഡന്റുകളും പ്രോട്ടീനുകളും ധാരാളമടങ്ങിയ കറിവേപ്പില ദിവസേന കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കാനും തിമിരം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ആന്റിഓക്സിഡന്റുകള്‍ കറിവേപ്പിലയിലുള്ളതിനാല് ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
കറിവേപ്പില ഭക്ഷണത്തില്‍ ചേര്‍ത്തു കഴിക്കുന്നത് ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹ രോഗികള്‍ക്കും ഇങ്ങനെ കഴിക്കുന്നത് ഗുണകരമാണ്. വെറും വയറ്റില്‍ വെറുതേ കറിവേപ്പില ചവയ്ക്കുന്നതു നല്ലതാണെന്ന് പറയപ്പെടുന്നു. മാത്രമല്ല കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അവര്‍ക്കും കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്താം. മലബന്ധം, വയറ് വീര്‍ത്തുവരല്‍ ഗ്യാസ് തുടങ്ങിയവ തടയാനും കറിവേപ്പില മികച്ചതാണ്. തലമുടിക്കും അകാല നര തടയാനും ഇതു സഹായിക്കും.
മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും.