ഒരുമയുടെ സന്ദേശം പകർന്ന് ജമാഅത്തെ ഇസ്‌ലാമി സൗഹൃദ ഇഫ്താർ

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:ഒരുമയുടെയും സാഹോദര്യത്തിന്റേയും സന്ദേശം പകർന്ന് ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ ഘടകം സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഇഫ്താർ സംഗമം ജമാഅത്തെ ഇസ്‌ലാമി മേപ്പയ്യൂർ ഏരിയാ പ്രസിഡണ്ട് പി. ഷരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ യൂണിറ്റ് പ്രസിഡണ്ട് കെ.അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു.

പുതിയ കാലത്ത് മത,ജാതി,രാഷ്ട്രീയ പരിഗണനകൾക്കതീതമായി മനുഷ്യരെന്ന നിലയിൽ ഒന്നിച്ചിരിക്കാനുള്ള പരമാവധി അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഇഫ്‌താർ സന്ദേശം നൽകിയ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സക്കീർ പുറക്കാട് പറഞ്ഞു. പുതുതലമുറയെ ഗ്രസിച്ചിരിക്കുന്ന ലഹരിക്കെതിരായ പോരാട്ടത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് പൊതു സമൂഹം ഒന്നിച്ചണിനിരക്കണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കുറ്റ്യോയത്തിൽ ഗോപാലൻ,യുത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ, കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ കേളോത്ത് മമ്മു,മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ടി.യു സൈനുദ്ദീൻ,എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്രം ട്രസ്റ്റീ ബോർഡ് ചെയർമാൻ ലിജിത്ത് ലാൽ,കൈൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ കെ. പ്രഭാകര കുറുപ്പ്,സന്തോഷ് കാളിയത്ത്,തോട്ടത്തിൽ പോക്കർ,റിഷിത്ത് ലാൽ മാസ്റ്റർ,ശ്രീനിവാസൻ ഊത്തൂളി,ദാസൻ എടക്കളം കണ്ടി എന്നിവർ സംസാരിച്ചു.സഈദ് ടി സ്വാഗതവും, അഷ്റഫ് ടി നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment

error: Content is protected !!