ഒറ്റപ്പാലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ചൂനങ്ങാട് കിഴക്കേതിൽതൊടി വീട്ടിൽ ജിഷ്ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് സൈക്കിൽ ഓടിക്കവെ ചെങ്കല്ലുകൊണ്ട് കെട്ടിയ ആൾമറയില്ലാത്ത കിണറ്റിലാണ് വീണത്.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കിണറ്റിലിറങ്ങി കുട്ടിയെ മുകളിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്ന് രാവിലെ 11.15 നാണ് അപകടം.