കോഴിക്കോട്: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ നടത്തിയ കടയടപ്പ് സമരത്തിന് ശേഷം റേഷൻ കടകൾ ഇന്ന് തുറക്കും.വേതനപാക്കേജ് പരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് രണ്ട് ദിവസമായിരുന്നു വ്യാപാരികൾ കടയടപ്പ് സമ രം നടത്തിയത്. ശനിയാഴ്‌ച കണക്കെടുപ്പ് പ്രമാണിച്ചു ള്ള അവധിയും ഞായറാഴ്ച പൊതു അവധിയുമായതിനാൽ നാല് ദിവസം പൊതുവിതരണ കേന്ദ്രം തുറന്നിരുന്നില്ല.