--- പരസ്യം ---

കടുത്ത പ്രതിസന്ധികൾക്കിടയിൽ സപ്ലൈകോയ്ക്ക്‌ ആശ്വാസമായി സുവർണജൂബിലി ഓഫറുകൾ

By neena

Published on:

Follow Us
--- പരസ്യം ---

കടുത്ത പ്രതിസന്ധികൾക്കിടയിൽ സപ്ലൈകോയ്ക്ക്‌ ആശ്വാസമായി സുവർണജൂബിലി ഓഫറുകൾ. സബ്‌സിഡിരഹിത ഉത്പന്നങ്ങൾക്ക് കിട്ടുന്ന ഇരട്ടി ആനുകൂല്യം കച്ചവടം കൂട്ടി. സബ്‌സിഡിരഹിത സാധനങ്ങൾ സപ്ലൈകോയും കമ്പനികളും ചേർന്ന് നൽകുന്ന 30 ശതമാനം വരെ വിലക്കുറവിലാണ് വിൽപ്പന നടത്തുന്നത്. 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ഇനങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്ന പദ്ധതിക്ക് 50/50 എന്നാണ് പേര്.

50-ാം വാർഷികത്തോട് അനുബന്ധിച്ച് ഉച്ചയ്ക്കുള്ള രണ്ട് മണിക്കൂർ ഹാപ്പി അവറാണ് ഗുണഭോക്താക്കൾക്ക് മറ്റൊരു നേട്ടം. രണ്ടുമണി മുതൽ മൂന്നു വരെ വാങ്ങുന്ന സബ്‌സിഡിരഹിത ഉത്പന്നങ്ങൾക്ക് 10 ശതമാനം വരെയാണ് വിലയിളവ് ലഭിക്കുക. സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവയിൽ ജൂൺ 25-ന് തുടങ്ങി 50 ദിവസത്തേക്ക് തുടരും.

--- പരസ്യം ---

Leave a Comment