--- പരസ്യം ---

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേയ്ക്കുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

By neena

Published on:

Follow Us
--- പരസ്യം ---

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേയ്ക്കുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കി. മറ്റൊന്ന് സമയം മാറ്റി നിശ്ചയിക്കുകയും ചെയ്തു. രാവിലെ 5.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം- കാസർകോട് വന്ദേ ഭാരത് എക്‌സ്‌പ്രസ് രണ്ട് മണിക്കൂർ 15 മിനിട്ട് വൈകി 7.30നാണ് പുറപ്പെട്ടത്.

കന്യാകുമാരി- മംഗളൂരു സെൻട്രൽ 16650 പരശുറാം എക്‌സ്‌പ്രസ് ഭാഗികമായി റദ്ദാക്കി. ഇന്ന് പുലർച്ചെ 3.45ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ കന്യാകുമാരി മുതൽ ഷൊർണ്ണൂർവരെയുള്ള സർവീസ് റദ്ദാക്കി. ഈ ട്രെയിൻ ഷൊർണ്ണൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.

ഇന്നലെ കനത്ത മഴയെ തുടർന്ന് നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിരുന്നു. ഗുരുവായൂർ – തൃശൂർ ഡെയ്‌ലി എക്‌സ്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്‌ലി എക്‌സ്പ്രസ്, ഷൊർണൂർ – തൃശൂർ ഡെയ്‌ലി എക്സ്പ്രസ്, തൃശൂർ – ഷൊർണൂർ ഡെയ്‌ലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തിയത്.

--- പരസ്യം ---

Leave a Comment