കീഴരിയൂര്‍ :കല്ലോട് കല്ല് കേളോത്ത് കെട്ട് പെടിയാടി ബണ്ട് വേലിയേറ്റത്തില്‍ മുറിഞ്ഞു പോയിരിക്കുന്നു. അകലാപ്പുഴയില്‍ നിന്നും ഈഭാഗത്ത്കൂടി ഉപ്പുവെള്ളം കയറിക്കഴിഞ്ഞാല്‍ ചെറുപുഴ പൊടിയാടി ഇരിങ്ങത്ത് വരെ നെൽകൃഷി ഉൾപ്പെടെ മറ്റു കൃഷികൾ എല്ലാം നശിച്ചുപോവുന്നതാണ് ,മാത്രമല്ല കിണറുകളിലെല്ലാം ഓരുജലം കയറി ശുദ്ധജലം കിട്ടാതാവും കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ചെ
യ്യും. ഈ പ്രശ്നത്തിൽ അധികാരികളുടെ ശ്രദ്ധ പതിയണമെന്നും പരിഹാരം കാണണമെന്നും പരിസരവാസികൾക്ക് വേണ്ടി കുട്ട്യാലി , എം,ആനന്ദന് മൂലത്ത്, ,കുഞ്ഞിരാമന് മൂലത്ത് താഴ,അശ്വന്ത് മൂലത്ത് എന്നിവര്‍ കീഴരിയൂർ വാർത്തകളോട് പറഞ്ഞു
കല്ലോട് കല്ല് കേളോത്ത് കെട്ട് പെടിയാടി ബണ്ട് വേലിയേറ്റത്തില്‍ നശിച്ചു. ഓരുവെള്ളം കയറി കൃഷിയും ശുദ്ധജലവും ഇല്ലാതാവുന്നു.
By aneesh Sree
Published on: