--- പരസ്യം ---

കീഴരിയൂരിൻ്റെ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്… പേരാമ്പ്ര എം എൽ എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ കർഷകരുടെ 11 ഇനം മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾ ചിങ്ങം ഒന്ന് കർഷക ദിന നാളിൽ വിപണയിലേക്കിറക്കി. കീഴരിയൂർ കൃഷി ഭവൻ ഹാളിൽ നടന്ന കർഷക ദിനാചരണ പരിപാടിയിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്ണൻ കർഷക ദിനാചരണ വേദിയിൽ വെച്ച് മൂല്യ വർദ്ധിത കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന ഉൽഘാടനവും കർഷകരെ ആദരിക്കലും നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽ കുമാർ, മേലടി ബ്ളോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ രവീന്ദ്രൻ.എം.എം , ഐ. സജീവൻ , നിഷ വല്ലി പിടക്കൽ, സുനിത ബാബു, കെ.സി. രാജൻ, കെ. ഗോപാലൻ, സഹകരണ ബാങ്ക് പ്രസിഡണ്ട് ശിവൻ മാസ്റ്റർ, പി.കെ. ബാബു, ബാലൻനായർ, എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു. കൃഷി ആഫീസർ അശ്വതി ഹർഷൻ സ്വാഗതവും ഷാജി. പി നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment