കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് മാസച്ചന്ത ആരംഭിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വിധുല അധ്യക്ഷം വഹിച്ച ചടങ്ങിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത്സെക്രട്ടറി സുനിലകുമാരിക്ക് പച്ചക്കറി നൽകി ഉദ്ഘാടനം നിർവഹിച്ചു. മെമ്പർ സെക്രട്ടറി പ്രിയ വി, സി.ഡി എസ് മെമ്പർമാർ, ബ്ലോക്ക് കോഡിനേറ്റർ അഖിൽ, അക്കൗണ്ടൻ്റ്എം.ഇ. സി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു എം.ഇ ഉപസമിതി കൺവീനർ ഷീബ .വി.വി സ്വാഗതവും അഗ്രി സി.ആർ.പി ശോഭ എൻ ടി നന്ദിയും പറഞ്ഞു