--- പരസ്യം ---

കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഡിജി കേരള സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് തുടക്കമായി

By neena

Published on:

Follow Us
--- പരസ്യം ---

നടുവത്തൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഡിജി കേരള സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിൽ ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ പങ്കാളികളാകുന്നു.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഡിജി കേരള സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് തുടക്കമായി ഇന്ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ പഞ്ചായത്ത് തല ഡിജിറ്റൽ കേരള സമ്പൂർണ്ണ സാക്ഷരത കോഡിനേറ്റർ അഖിൽ സ്വാഗതം പറഞ്ഞു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ. സജീവൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വല്ലിപ്പടിക്കൽ, പഞ്ചായത്ത് വാർഡ് മെമ്പർമാരായ സുരേഷ് മാസ്റ്റർ, ഫൗസിയ കുഴമ്പിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി എന്നിവർ സംസാരിച്ചു.

ശ്രീ വാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 20 എൻഎസ്എസ് വളണ്ടിയർമാർ മാസ്റ്റർ ട്രെയിനർമാരായി തിരഞ്ഞെടുക്കുകയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ടാറ്റാ കളക്ഷൻ ക്ലാസുകളിൽ മുഴുവൻ എൻഎസ്എസ് വളണ്ടിയർമാർ പങ്കെടുക്കുകയും ചെയ്തു. ശ്രീ വാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റൻറ് ഷാജി. ഐ,പഞ്ചായത്ത് സാക്ഷരത പ്രേരക പുഷ്പ എന്നിവർ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുകയും പഞ്ചായത്ത് സാക്ഷരത പ്രേരക വത്സല പരിപാടിക്ക് നന്ദിയും അറിയിച്ചു.

--- പരസ്യം ---

Leave a Comment