കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കിടപ്പ് രോഗികളുടെ പാലിയേറ്റീവ് കുടുംബ സംഗമം വടക്കുംമുറിയിൽടി. പി രാമക്യഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ല പഞ്ചായത്ത് അംഗം എം.പി ശിവാനന്ദൻ ആശംസ നേർന്നു.ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കൈൻഡ്, സുരക്ഷ, സംസ്കാര പാലിയേറ്റീവ് സംഘടനകളുടെ ഭാരവാഹികളുംസാന്നിദ്ധ്യമേകി.നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായിട്ടും ജീവിതത്തെ ധീരതയോടെ നേരിട്ട് ആയിരങ്ങൾക്ക് പ്രചോദനം നൽകുന്ന കാട്ടുകണ്ടി കുഞ്ഞബ്ദുള്ള പ്രഭാഷണം നടത്തിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല അദ്ധ്യക്ഷം വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ രാജലക്ഷ്മി സ്വാഗതം പറഞ്ഞു പാലിയേറ്റീവ് നഴ്സ് ഷിനില നന്ദി പറഞ്ഞു മധുനടുവത്തൂർ, ഹംസ കാട്ടുകണ്ടി, ആരാധന ഓർക്കാസ്ട്ര തുടങ്ങിയവരുംകിടപ്പ് രോഗികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കിടപ്പ് രോഗികളുടെ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു
By aneesh Sree
Published on: