പുതിയതായി ഗതാഗത സൗകര്യം എളുപ്പമായ കീഴരിയൂർ – തുറയൂർ പയ്യോളി റോഡിൽ അപകടം പതിയിരിക്കുന്നു. രണ്ടാമത്തെ പാലമായ മുറി നടക്ക ലിന് ശേഷം വരുന്ന വളവുകൾ ചേർന്നു പോകുന്നത് പുഴക്കരികിലൂടെയാണ് ‘ പുഴയോട് ചേർന്ന് സംരക്ഷണ ഭിത്തിയോ റിഫ്ലക്ടർ ചേർന്ന കുറ്റികളോ യാതൊന്നും തന്നെ സ്ഥാപിച്ചിട്ടില്ല. ശക്തമായ മഴയാണെങ്കിൽ രാത്രിയിൽ കാഴ്ച തടസ്സപ്പെടും അതേ പോലെ രണ്ടു വാഹനങ്ങൾ ഒരേ സമയം കടന്ന് പോകുമ്പോൾ ഒരു വാഹനം പുഴക്കരികിലേക്കുമെത്തും . വളവുകളിൽ റിഫ്ലക്ടർ പതിച്ച സൂചന ബോർഡുകൾ ഘടിപ്പിച്ചില്ലായെങ്കിൽ അപകടങ്ങൾ വരുത്തി വെക്കും. ബൈപ്പാസിൻ്റെയും പണി പുരോഗമിക്കുന്നതും മഴ വെള്ളകെട്ട് കാരണവും നാഷണൽ ഹൈവേയിൽ ഗതാഗതത്തിന് തടസ്സം പതിവാകുന്നത് ഈ റോഡ് ബദൽ മാർഗമായി മാറുന്നുണ്ട് .ധാരാളം വാഹനങ്ങൾ ഈ റോഡ് ഉപയോഗപ്പെടുത്തുന്നത് സൂചന ബോർഡിൻ്റേയും റിഫ്ലക്ടറുകളുടെയും സംരക്ഷണഭിത്തിയുടെയും ആവശ്യത്തിന് പ്രാധാന്യമേറുന്നു. അധികൃതരുടെ ശ്രദ്ധ പതിയുമെന്നാണ് പ്രതീക്ഷ
--- പരസ്യം ---