കീഴരിയൂർ പുള്ളിയോത്തറയിൽ നിർമ്മിച്ച എം. സി.എഫ്, ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉൽഘാടനം നിർവഹിച്ചു
കീഴരിയൂരിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു.പ്രസിഡണ്ട് കെ.കെ. നിർമ്മലഅധ്യക്ഷയായി.
മികച്ച നിലവാരം പുലർത്തുന്ന എം. സി.എഫ് ബെയിലിംഗ് മെഷിൻ സജ്ജീകരിച്ചിട്ടുണ്ട്
എല്ലാ അങ്ങാടികളിലും, സ്ഥാപനങ്ങളിലും, കടകളിലും മറ്റു പൊതു സ്ഥലങ്ങളിലും വെയ്സ്റ്റ് ബിന്നുകളും പരസ്യ ബോർഡുകളും സ്ഥാപിച്ചു. എല്ലാ സർക്കാർ, സർക്കാതിരസ്ഥാപനങ്ങളിലും, പൊതു ഇടങ്ങളും ഹരിത സ്ഥാപനങ്ങളായി മാറി. ഹരിത കർമ്മസേനക്ക് പ്രത്യേക വാഹനം നൽകിയിട്ടുണ്ട്.
2100 കുടുംബങ്ങൾക്ക് റിംഗ് കമ്പോസ്റ്റ് നൽകി. മറ്റുള്ളവർക്ക് കൂടി ഉടൻ ലഭ്യമാക്കും. മിനി എം.സി.എഫ് കളും , മൈക്രോ എം.സി എഫ് കളും ബോട്ടിൽ ബൂത്തുകളും പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.കീഴരിയൂരിലെ പ്രധാന ടൗണുകളായ കീഴരിയൂർ സെൻ്റർ, നടുവത്തൂർ നമ്പ്രത്ത് കര എന്നിവിടങ്ങളിൽ ഹരിത സേനാംഗങ്ങൾ ശുചീകരണം നടത്തിവരുന്നുണ്ട് എം.സി.എഫ് റിപ്പോർട്ട് ദീപ.ടി.എ. അസി: എൻജിനിയർ ,മാലിന്യ മുക്തം നവകേരള തദ്ദേശസ്ഥാപന റിപ്പോർട്ട് ഫൗസിയ കുഴമ്പിൽ എന്നിവർ അവതരിപ്പിച്ചു

പ്രിയ എ.എസ് . അസി.സെക്രട്ടറി ശുചിത്വ പ്രതിജ്ഞ ചൊല്ലി.
ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ എം. ( കെ. എ. എസ്)
വൈസ് പ്രസിഡണ്ട് എൻ.എം സുനിൽ, ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം എം രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു ,കെ .സി രാജൻ, പി. കെ. ബാബു,
ഇടത്തിൽ ശിവൻ, ടി.യു സൈനുദ്ദീൻ, ടി.കെ വിജയൻ, ടി. സുരേഷ് ബാബു, ചന്ദിക കെ. പി , വിധുല, എന്നിവർ സംസാരിച്ചു.സെക്രട്ടറി സുനിലകുമാരി
കെ. വി സ്വാഗതവും അമൽസരാഗ നന്ദിയും രേഖപ്പെടുത്തി.