കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റിനോടനുബന്ധിച്ച് ഇന്നലെ നടന്ന കെ.എൽ എക്സ്പ്രസ് മ്യൂസിക് ബാൻ്റ് – സ്റ്റാർ സിംഗർ ഫെയിം കൗശിക് ടീം അവതരിപ്പിച്ച ഗാനലയം കീഴരിയൂരിലെ ആബാലവൃദ്ധം ജനങ്ങളെയും

താളലയത്തിൽ ഒരു മെയ്യായി നൃത്ത മാടിച്ചു. കീഴരിയൂരിലെയും പരിസര പ്രദേശങ്ങളിലേയും ആളുകളടക്കം ആയിരക്കണക്കിന് പേർ ഒത്തുകൂടിയ ജനതയെ പരിപാടി കഴിയുന്നതുവരെ സദസ്സിൽ പിടിച്ചിരുത്തി.

ഭരണ പ്രതിപക്ഷ കക്ഷി രാഷ്ട്രീയ വിവേചനമില്ലാതെ, എല്ലാവരും ഒന്നിച്ച് കീഴരിയൂർ ഫെസ്റ്റ് വിജയിപ്പിക്കാൻ നടക്കുന്ന സംഘാടകത്വം പ്രശംസനീയമാണ്