കീഴരിയൂർ ഫെസ്റ്റ്; മൂന്ന് രാവുകൾ ആടി തിമിർത്തു കീഴരിയൂർ

By admin

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കീഴരിയൂർ ഫെസ്റ്റ് അക്ഷരാർഥത്തിൽ കീഴരിയൂരിൻ്റെ ജനകീയ സാംസ്കാരികോൽസവമായി മാറി. കീഴരിയൂർ ഗ്രാമപഞ്ചായത്തിൻ്റെ നേത്യത്വത്തിൽ മുഴുവൻ രാഷ്ട്രീയ നേതൃത്വവും കലാസാംസ്കാരിക പ്രവർത്തകരും, വിദ്യാലയങ്ങളും, ഉദ്യോഗസ്ഥരും ബഹുജനങ്ങളും ഒറ്റ മനസ്സായി പ്രവർത്തിച്ചതിൻ്റെഫലമായിട്ടാണ് ഈ വിജയമെന്ന് ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഉദ്ഘാടന ദിവസം മേഘമൽഹാർ, വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീതശില്പം, മാജിക്കും കൈനിഴൽ നാടകവും കെ.എൽഎക്സ്പ്രസ് കൗശിക്കിൻ്റെ ഇന്ദ്രജാലത്തെയും വെല്ലുന്ന മ്യൂസിക്ക് ബാൻ്റ് , ആലപ്പുഴ ജില്ലയിലെ ഇപ്റ്റ നാട്ടരങ്ങിൻ്റെ പ്രകടനം എല്ലാതലത്തിലുള്ള ആളുകളും ആസ്വദിച്ചു. കീഴരിയൂരിൻ്റെ ചരിത്രത്തെ അനാവരണം ചെയ്ത ചരിത്രവർണ്ണങ്ങൾ ചിത്രരചന മത്സരം. സാദരം എം.ടി യോടപ്പം പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടിയുടെ പ്രഭാഷണം, സമകാലീന കേരളത്തെയും ഇന്ത്യയെയും നമ്മുടെ കൊച്ചു കീഴരിയൂരിനെയും ബാധിക്കുന്ന ലഹരിക്കെതിരെയുള്ള പേരാട്ടത്തിൻ്റെ തുടക്കമെന്ന നിലയിൽ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് IPS ൻ്റെ ക്ലാസ്സ് എല്ലാം തന്നെ കീഴരിയൂരിന് നവ്യാനുഭവമായി മാറി. പരിമിതികളും പോരായ്മകളും ചിലതുണ്ടെന് അറിയാമെന്നും വരും ദിവസങ്ങളിൽ അതു പരിഹരിക്കാമെന്നും സംഘാടകർ അറിയിച്ചു.
കീഴരിയൂരിൻ്റെ ചരിത്രത്തിൽ ഈ ഫെസ്റ്റ് അടയാളപ്പെടുത്തും തീർച്ച.

ആശംസകളോടെ – കീഴരിയൂർ വാർത്തകൾ

--- പരസ്യം ---

Leave a Comment

error: Content is protected !!