കീഴരിയുർ: കീഴരിയൂര്‍ ഫെസ്റ്റ് ന്റെ ഭാഗമായി സംഘടിഷിച്ച ലഹരി വിരുദ്ധ കാമ്പയിന്‍ .വിമുക്തി ൠഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ലഹരിവ്യാപനം രൂക്ഷമാണന്നും. എല്ലാവരും ഇതിനെതിരെ സംഘടിതമായി നിലനില്‍ക്കാന്‍ ബാദ്ധൃസ്ഥരാണന്നും, ഋഷിരാജ്സിംഗ് പറഞ്ഞു. ലഹരി ഉപയോഗ രീതി ആധുനിക വത്ക്കരിക്കപ്പെട്ടെന്നും , ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. നിഷ വല്ലിപടിക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. പുഷ്പദാസ് അധ്യക്ഷത വഹിച്ചു .കെ.കെ നിര്‍മ്മല ടീച്ചര്‍ ,ജലജ കുറുമയില്‍ ,’കെ.സി, രാജന്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മാജിക്കല്‍ മോട്ടിവേഷന്‍ ഡോ. ഷെറിന്‍.വി. ജോര്‍ജ് അവതരിപ്പിച്ചു. വൈകിട്ട് 7ന് നടന്ന ലഹരി വിരുദ്ധ സ്കൂള്‍ഫെസ്റ്റ്‌ല്‍ കിരിയുരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അണിനിരന്നു.
കീഴരിയൂർ ഫെസ്റ്റ് – ലഹരി വിരുദ്ധ കാമ്പയിൻ ഋഷിരാജ് സിംഗ് ഐ പി എസ് ഉദ്ഘാടനം ചെയ്തു.
By aneesh Sree
Published on:
