കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റിൻ്റെ ഭാഗമായി “ചരിത്ര വർണങ്ങൾ ” ചിത്രരചന മത്സരം പ്രശസ്ത ചരിത്രകാരൻ എം.ആർ രാഘവവാരിയർ ഉത്ഘാടനം ചെയ്തു. വിജ്ഞാന ദാസ്യം രാജ്യപുരോഗതിക്ക് തടസ്സമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർ അധികാരം കയ്യാളിയതിനോടൊപ്പം ജനങ്ങളെ വിജ്ഞാന ദാസ്യമാരാക്കിമാറ്റി. വിദേശികൾ അവരുടെ ഇംഗിതത്തിനനുസരിച്ച് പാഠ്യവിഷയങ്ങൾക്ക് മാറ്റം വരുത്തി. കൃഷിപാഠങ്ങൾ പഠിക്കാതെ നമ്മുടെ തനതു സംസ്കാരം നഷ്ടപ്പെടുത്തി. കീഴരിയൂർ ബോംബ് കേസ് കൊണ്ട് മാത്രം അറിയപ്പെടേണ്ടതല്ല മറിച്ച് ഇരുമ്പയിരിൻ്റെ ഒരു കലവറയുള്ള ഇടമാണിതെന്നും അങ്ങനെയാണ് അയിരുള്ള ഊര് ചേർത്ത് കീഴരിയൂർ എന്ന നാമം വന്നുചേർന്നതെന്ന് എം.ആർ രാഘവ വാര്യർ കൂട്ടിചേർത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷതവഹിച്ച ചടങ്ങിൽ , സവിത നിരത്തിൻ മീത്തൽ ഐ സജീവൻ, എൻ എം സുനിൽ കുമാർ , വിനോദ് ആതിര, ഫൗസിയ കുഴുമ്പിൽ എന്നിവർ പങ്കെടുത്തു. തുടർന്ന് ചിത്രരചന നടന്നു.
കീഴരിയൂർ ഫെസ്റ്റ് : വിഞ്ജാനദാസ്യമാണ് രാജ്യത്തിൻ്റെ ഉന്നതിക്ക് തടസ്സമെന്ന് എം.ആർ രാഘവവാര്യർ
By aneesh Sree
Published on:
