--- പരസ്യം ---

കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ സപ്റ്റംബർ 9 ന് നാടിനു സമർപ്പിക്കും

By admin

Published on:

Follow Us
--- പരസ്യം ---

പേരാമ്പ്ര – കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ സപ്റ്റംബർ 9 ന് നാടിനു സമർപ്പിക്കുന്നു. സ്വാതന്ത്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു കീഴരിയൂർ ബോംബ് കേസ്. വടകര എം .പി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ആദ്യകെട്ടിടം പണിതത്. പേരാമ്പ്ര എം.എൽ . എ ടി.പി. രാമകൃഷ്ണൻ 55 ലക്ഷo രൂപ കൂടി കെട്ടിടത്തിന് അനുവദിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവർത്തി ഏറ്റെടുത്തത്.55 ലക്ഷം രൂപയിൽ 50 ലക്ഷം രൂപ ചെലവാക്കി കെട്ടിടം പണി പൂർത്തിയാക്കിയെങ്കിലും ടോയ്ലെറ്റുകൾ ഇതിൽ ഉണ്ടായിരുന്നില്ല. ബാക്കി വന്ന 5 ലക്ഷം രൂപയ്ക്ക് സർക്കാരിൽ നിന്നും പ്രത്യേക അനുമതി ജൂൺ 10 ന് വാങ്ങിച്ചു . ഈ തുകയ്ക്ക 2 ടോയ്ലെറ്റുകൾ പണിയാൻ കോഴിക്കോട് ജില്ലാകലക്ടറുടെ ഭരണാനുമതിയും ജൂലായ് 25 ന് ലഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഉടനെടോയ്ലെറ്റുകളടെ പണി പൂർത്തിയാക്കും.സെപ്റ്റംബർ 9 ന് കമ്യൂണിഹാളിൻ്റെ ഉദ്ഘാടനം നടക്കുമെന്നും, തുടക്കത്തിൽ വകയിരുത്തിയതിൽ ബാക്കി നിന്നിരുന്ന അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് ടോയ്ലറ്റുകൾ പണിയുന്ന തുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ മൂലമാണ് , ബോംബ് കേസ് സ്മാരക മന്ദിരം തുറന്നു കൊടുക്കുന്നതിൽ കാലതാമസമുണ്ടായതെന്ന് എം.എൽ.എ. ഓഫീസ് അറിയിച്ചു.

--- പരസ്യം ---

Leave a Comment