കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം തുറന്നില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കും.
അഡ്വ.കെ.പ്രവീൺ കുമാർ
സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല സംഭവമായ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പിന്തുണയോടെ മന്ദിരത്തിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് DCC പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ പ്രഖ്യാപിച്ചു. 2014ൽ വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. 2018 ൽ മുകളിലെ നില നിർമ്മാണത്തിനിടെ കമ്മ്യുണിറ്റി ഹാൾ മ്യൂസിയമായി മാറ്റാനുള്ള തീരുമാനമാണ് വിവാദത്തിന് കാരണമായത്. കീഴരിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു .
കെ.പി.സി.സി അംഗം സി.വി ബാലകഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.DCC സെക്രട്ടറി രാജേഷ് കീഴരിയൂർ ,പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജ്, കോൺഗ്രസ് നേതാക്കളായ ടി.കെ.ഗോപാലൻ, കുറുമയിൽ ബാബു , കെ.കെ.ദാസൻ, ബി ഉണ്ണികൃഷ്ണൻ,
ഇ രാമചന്ദ്രൻ ,ജി.പി പ്രീജിത്ത്, ശശി പാറോളി, രജിത കെ.വി, ചുക്കോത്ത് ബാലൻ നായർ , പി.കെ.ഗോവിന്ദൻ , ഒ.കെ കുമാരൻ ,കെ.പി സുലോചന , എം.എം രമേശൻ , സവിത എൻ എം, ജലജ കെ പ്രസംഗിച്ചു,
കീഴരിയൂർ ബോംബ് കേസ് സ്മാരകത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
By admin
Published on: