കീഴരിയൂർ മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കേന്ദ്ര സംസ്ഥാന സർക്കാറുകൾ രാജ്യത്തിന് ശാപമായി മാറുന്നു.
മുനീർ എരവത്ത്.
കീഴരിയൂർ-ജനങ്ങൾക്ക് ഐക്യബോധവും സുരക്ഷയും നൽകേണ്ട സർക്കാരുകൾ രാഷ്ട്രീയ ലാഭത്തിനും അധികാര നിലനിൽപ്പിനുമായി സ്വീകരിക്കുന്ന നയങ്ങൾ നാടിന് ശാപമായി മാറുകയാണെന്ന് DCC ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു.കേന്ദ്ര സർക്കാർ മതവൈരം വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുമ്പോൾ കേരളത്തിൽ പിണറായി സർക്കാർ ലഹരി മാഫിയയ്ക്കും അക്രമകാരികൾക്കും കീഴടങ്ങിയാണ് ഭരിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് അതിക്രമങ്ങളും കൊലപാതകങ്ങളും അനുദിനം വർദ്ധിക്കുന്നതെന്നും ഇതിനെതിരെ ജാഗ്രതയോടു കൂടി ജനങ്ങൾ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീഴരിയൂർ മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വാർഡ് പ്രസിഡണ്ട് എം.എൻ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ , ടി.കെ.ഗോപാലൻ, കെ.കെ ദാസൻ, ചൂക്കോത്ത് ബാലൻ നായർ ,ബി ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, ഒ.കെ കുമാരൻ, കെ.സി രാജൻ, സുലോചന സിറ്റാഡൽ, എൻ.എം സവിത, രജിത് ടി.കെ, കെ.വിശ്വനാഥൻ ടി.കെ മുരളി പ്രസംഗിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!