കീഴരിയൂർ : കീഴരിയൂർ വാർത്തകൾ എന്ന വെബ് ചാനലിൻ്റെ ആഭിമുഖ്യത്തിൽ കെ.വി ബ്ലഡ് ബാങ്ക് എന്ന പേരിൽ ആപ്പ് പുറത്തിറക്കി. ആപ്പ് ലോഗോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഈ എം മനോജിന് ലോഗോ കൈമാറി പ്രകാശനം ചെയ്തു. രക്ത ദാതാക്കൾക്ക് എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനും രക്തസ്വീകർത്താക്കൾക്ക് നേരിട്ട് എളുപ്പത്തിൽ രക്ത ദാതാവിനെ തിരയാൻ പറ്റുന്ന രൂപത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത് , KV BLOOD BANK എന്ന് പ്ലെസ്റ്റോറിൽ തിരഞ്ഞാൽ ആപ്പ് ലഭ്യമാകും. കീഴരിയൂർ കേന്ദ്രമായാണ് പ്രവർത്തിക്കുന്നതെങ്കിലും ലോകത്തിൻ്റെ ഏതു കോണിൽ നിന്നും കേരളത്തിലെ പതിനാല് ചില്ലകളിൽ നിന്നും രജിസ്റ്റർ ചെയ്യാൻ പറ്റുന്ന രൂപത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് ആപ്പ് ഡിസൈൻ ചെയ്ത റാഷിദ് കൊന്നക്കൽ പറഞ്ഞു. വള്ളത്തോൾ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ ശ്രീജിത്ത് പി സ്വാഗതവും സി.എം വിനോദ് അധ്യക്ഷവും വഹിച്ചു . അനീഷ് യു.കെ,പി.യം മനോജ് കുമാർ (ഉണ്ണി) , അബു മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
താഴെ കാണുന്ന ലിങ്കിൽ ആപ്പ് ഡൗൺ ലോഡ് ചെയ്യാം
https://play.google.com/store/apps/details?id=io.kodular.keezhariyourvarthakal.Blood_Camp