കീഴരിയൂർ ഫെസ്റ്റ് സമാപന വേദിയിൽ താരമായി കൃഷ്ണ

By aneesh Sree

Updated on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഫെസ്റ്റിൻ്റെ സമാപന വേദിയിൽ നാട്ടുകാരായ കലാകാരികളുടെ പ്രകടനങ്ങൾ അരങ്ങേറുന്നു. അതിനിടയിൽ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടിയ ഒരു കൊച്ചുമോളുടെ നൃത്ത പ്രകടനം നടന്നു. അനൗൺസർ കൃഷ്ണമോളുടെ പേർ ഒരിക്കൽ കൂടി പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടികൾ ആരവത്തോടെ ഉയർന്നു. പി.എം. സാബുവിൻ്റേയും സീമ ടീച്ചറുടേയും മകൾ കൃഷ്ണയെ നാട്ടുകാർ അടുത്തറിയുകയായിരുന്നു. തുടർച്ചയായി 3 വർഷം സംസ്ഥാന സ്ക്കൂൾ കലോൽസവേദിയിൽ ഇന്ത്യൻ സംസ്കൃത നാടകവേദിയെ ലോകത്തിന് പരിചയപ്പെടുത്തിയ എം.കെ. സുരേഷ്ബാബു മാസ്റ്റർ സംവിധാനം നിർവ്വഹിച്ച സംസ്കൃത നാടകങ്ങളിൽ കൃഷ്ണയും പ്രധാന വേഷം ചെയ്ത് ഏ ഗ്രേഡ് നേടി. 2012ൽ കൊയിലാണ്ടി JCI കലോൽസവത്തിൽ കൊച്ചു കൃഷ്ണ പ്രച്ഛന്നവേഷം ചെയ്ത് ശ്രദ്ധേയയായി. 2016 ൽ CBSC കലോൽസവത്തിൽ നാടോടിനൃത്തം, കുച്ചിപ്പുടി എന്നീ ഇനങ്ങളിൽ ജില്ലാ തലത്തിൽ സമ്മാനർഹയായി. കേരളനടനം, സംസ്കൃത ഭാഷണം എന്നിവയിൽ A grade കരസ്ഥമാക്കി. കേരള പോലീസ് വകുപ്പ് പോക്സോ ബോധവൽക്കരണം ലക്ഷ്യമാക്കി ചെയ്ത 5 ഓളം ഷോർട്ട് ഫിലിമുകളിൽ വേഷമിട്ടിട്ടുണ്ട്. 5ഷോർട്ട് ഫിലിമുകളിലും കൃഷ്ണ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇതാ ഇപ്പോൾ പുറത്തിറങ്ങാനിരിക്കുന്ന 2 സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രമായി ഈ കൊച്ചു മിടുക്കി നമ്മളിലേക്കെത്തും. അർഷാദ് അബു സംവിധാനം ചെയ്ത “മെയ്ഡ് ബൈ ഗോഡ്” , ബിനീഷ് മഠത്തിൽ സംവിധാനം നിർവ്വഹിച്ച “ഒരു ഗസറ്റഡ് യക്ഷി” എന്നീ സിനിമകൾ ഉടനെ പുറത്തിറങ്ങും. അതിനിടയിൽ ആയോധനകലയിലും ഈ മിടുക്കി മികവ് കാട്ടി. 2025 ൽ കരാട്ടേയിൽ ബ്ലാക്ക്ബെൽട്ട് നേടി പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.LKG ക്ലാസ് മുതൽ നൃത്ത പരിശീലനം തുടങ്ങിയ കൃഷ്ണ ഇപ്പോഴും നൃത്തസപര്യ തുടരുന്നുണ്ട്. പഠനത്തിലും നല്ല മികവോടെ മുന്നേറാനും ഇവൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഭാവിയിൽ പ്രശസ്തിയുടെ ഔന്നത്യങ്ങൾ കീഴടക്കുന്ന കൃഷ്ണയുടെ പ്രകടനങ്ങൾക്ക് നമുക്ക് കാത്തിരിക്കാം.

--- പരസ്യം ---

Leave a Comment

error: Content is protected !!