കീഴരിയൂർ റേഷൻ ഷോപ്പിനു മുന്നിൽ കോൺഗ്രസ് ധർണ നടത്തി. കീഴരിയൂർ റേഷൻ സംവിധാനം തകർക്കുന്ന ഇടതു സർക്കാരിൻ്റെ നടപടിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴരിയൂർ സെൻ്റർ റേഷൻ ഷോപ്പിനു മുന്നിൽ നടത്തിയ ധർണ ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലൻ നായർ, ഇ.രാമചന്ദ്രൻ ഇ.എം.മനോജ് (പഞ്ചായത്ത്മെമ്പർ) നെല്ല്യാടി ശിവാനന്ദൻ, കെ.എം.വേലായുധൻ, , സുലോചന സിറ്റാടിൽ, ശശി കല്ലട, ടി.കെ.ഷിനിൽ, പാറക്കീൽ അശോകൻ എന്നിവർ പ്രസംഗിച്ചു.