--- പരസ്യം ---

കുനിക്കാട്ടിൽ കുഞ്ഞമ്മദിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച ക്വട്ടേഷൻ സംഘത്തെ പിടികൂടണമെന്ന് സർവ്വകക്ഷി യോഗം

By neena

Published on:

Follow Us
--- പരസ്യം ---


അരിക്കുളം: കുനിക്കാട്ടിൽ കുഞ്ഞമ്മദിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിക്കുകയും ഇരുകാലുകളും അടിച്ചു തകർക്കുകയും ചെയ്ത അക്രമകാരികളെ പിടി കൂടണമെന്നും പോലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അരിക്കുളത്ത് ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രി 9 മണിയോടെയാണ് പുറത്ത് നിന്നെത്തിയ ക്വട്ടേഷൻ സംഘം വീട്ടിലെത്തി കുഞ്ഞമ്മദിൻ്റെ വായ പൊത്തിപ്പിടിച്ച് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാലുകൾ അടിച്ചുതകർത്തത്. നാലിൽ കൂടുതൽ ആളുകൾ അക്രമി സംഘത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു.

കുഞ്ഞമ്മദ് കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ . സങ്കീർണമായ ശസ്ത്രക്രിയയിലുടെ മാത്രമേ കാലുകളുടെ ചലന ശേഷി വീണ്ടെടുക്കാൻ കഴിയൂ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. സർവകക്ഷിയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എ ഇന്ദിര ആധ്യക്ഷ്യം വഹിച്ചു.സി. പ്രഭാകരൻ, രാമചന്ദ്രൻ നീലാംബരി, വി.വി.എം. ബഷീർ, എടവന രാധാകൃഷ്ണൻ, എം. കുഞ്ഞായൻ കുട്ടി, കെ.രവി , ബ്ളോക്ക് പഞ്ചായത്തംഗം രജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ,എം. പ്രകാശൻ, നിജീഷ്, കെ.എം. അമ്മത് എന്നിവർ സംസാരിച്ചു. ആക് ഷൻ കമ്മറ്റി ഭാരവാഹികൾ: ചെയർമാൻ എ .എം. സുഗതൻ, കൺവീനർ എം. കുഞ്ഞായൻ കുട്ടി.

--- പരസ്യം ---

Leave a Comment