--- പരസ്യം ---

കുറുമയിൽ നാരായണൻ കീഴരിയൂരിൻ്റെ വീര കേസരി – ഒന്നാം ഭാഗം – പ്രകൃതി കൊണ്ട് കോട്ട കെട്ടിയ കീഴരിയൂർ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ആഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം , ഒരു സഹസ്രാബ്ദം അടക്കിഭരിച്ച ബ്രിട്ടീഷ് ഭരണത്തിന് അന്ത്യ മണി മുഴക്കിയ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആളികത്തിച്ച ക്വിറ്റിന്ത്യാ സമരത്തിന് നാന്ദി കുറിച്ച സുദിനം , ഏതൊരിന്ത്യക്കാരനേക്കാളും ഒരോ കീഴരിയൂരുകാരനും അഭിമാനത്തോടെ പറയാവുന്നതാണ് ബ്രിട്ടീഷുകാരെ ഞെട്ടിച്ച കീഴരിയൂർ ബോംബ് കേസ്. ഇന്ത്യയിൽ ക്വിറ്റിന്ത്യാ സമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ വലിച്ചെറിഞ്ഞ ബോംബുകളുടെ നിർമ്മാണത്തിന് താവള മൊരുക്കിയ നാലോളം സ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഒരു സ്ഥലം കീഴരിയൂരായിരുന്നു.

“ബ്രിട്ടീഷുകാർ ഇന്ത്യവിടുക ” എന്ന് മുഷ്ടിചുരുട്ടി ദിക്കു പൊട്ടുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു ക്വിറ്റിന്ത്യ സമരത്തിൻ്റെ ആവേശം നെഞ്ചേറ്റുവാങ്ങിയ ആവേശോജ്വലമായ ഒരേട്, എഴുതിച്ചേർത്തത് നമ്മുടെ സ്വന്തം നാട് കീഴരിയൂരാകുമ്പോൾ ഓരോ കീഴരിയൂരനും ഇന്ത്യാ മഹാരാജ്യത്തിൽ തലയുയർത്തി അഭിമാനത്തോടെ പറയാം, നിൽക്കാം. ആ വീരേതിഹാസത്തിന് ഊടും പാവും നൽകിയ വീരകേസരി കുറുമയിൽ നാരായണൻ്റെയും നാടിൻ്റെയും ഐതിഹാസിക ചരിത്രത്തിലേക്ക് ഒരു മിന്നലാട്ടം മാത്രമാണ് ഈ കുറിപ്പുകൾ

കേട്ടറിവുകളും വായിച്ചറിവുകളും കൂടാതെ കൊയിലാണ്ടി ഗവ:കോളജ് മാഗസിന് വേണ്ടി കുറുമയിൽ നാരായണനുമായി നടത്തിയ അഭിമുഖവും ഇതിൽ നിന്നെല്ലാം എടുത്ത ചില എഴുത്തു കുത്തുകൾ മാത്രമാണിത്. ഇതിൻ്റെ ആധികാരികതയും ശരി തെറ്റുകളും ചർച്ചകളിലൂടെ ക്രോഡീകരിക്കാം.

ഒരു ഗ്രാമത്തിന്റെ ദേശീയതയെ മുറുകെ പിടിച്ചു ഇന്ത്യ മഹാരാജ്യത്തിന്റെ ചരിത്രത്തിലേക്ക്‌ നടന്നു കയറിയ പോരാളിയെ കുറിച്ച്‌ ആധികാരികമായി വള്ളിയും പുള്ളിയും തെറ്റാതെ എഴുതുക എന്നതേറെ ശ്രമകരം ആണ്‌ ,ശ്രീ കുറുമയില്‍ നാരായണന്‍ എന്ന വ്യക്തിപ്രഭാവത്തെ അറിയാനും നാടിന്‍റെ ചരിത്രത്തില്‍ ഒന്ന്‌ കണ്ണോടിക്കാനുമുള്ള ഒരു ശ്രമം മാത്രമാണിത്. ഇനിയും പുറംലോകമറിയാത്ത പലകാര്യങ്ങളും നമ്മുടെ നാടിനെ പറ്റിയുണ്ട്‌ ആ ചര്‍ച്ച വിശേഷങ്ങള്‍ അറിവുള്ളവര്‍ സംവദിക്കും എന്ന്‌ പ്രതീക്ഷിക്കുകയാണ്‌ ,

കെ നാരായണന്‍ ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടി പോരടിച്ച പോരാളി മാത്രമല്ല അതിലുപരി കീഴരിയൂരിന്റെ ജനങ്ങളോട്‌ സംവദിച്ച മഹാനുഭാവനും നാട്ടുമനസിന് മണ്ണുംവളവും നല്‍കി ദേശീയ ബോധത്തെ എടുത്തുയര്‍ത്തിയ പരിഷ്കര്‍ത്താവ്‌ എന്ന വിശേഷണവും കൂടിനെല്കാം, കുറുമയിൽ നാരായണനുമായി സംഭാഷണത്തില്‍ ഏര്‍പെടാൻ കഴിഞ്ഞത്‌ ജീവിതത്തിലെ തന്നെ ഒരു ധന്യമുഹൂര്‍ത്തമായി തന്നെ കാണുന്നു ,,പ്രായം തോല്ലിക്കുമ്പോള്‍ പോലും അന്ന്‌ സമരാവേശകാര്യങ്ങള്‍ വിവരിക്കുമ്പോള്‍ മുഖത്ത്‌ തെളിയുന്ന തേജപ്രഭ ഇന്നും മനസ്സിലുണ്ട്‌ പ്രണമിക്കുന്നു ഞങ്ങള്‍ ,നിങ്ങള്‍ കാലയവനികക്കുള്ളില്‍ മറഞ്ഞാലും ഓരോ കീഴരിയൂരനും മനസ്സില്‍ സൂക്ഷിക്കും തെല്ലൊരഹങ്കാരത്തോടെ,
ചരിത്രത്തിൽ
തിളങ്ങി നിന്ന നക്ഷത്രത്തെ കുറിച്ച്‌ പറയുമ്പോള്‍ അതില്‍ നിന്നും പ്രകാശം ഉള്‍ക്കൊണ്ട പ്രദേശത്തിന്റെ അന്നത്തെ ഇരുണ്ട ഭൂത കാലത്തിലേക്ക്‌ കണ്ണോടിക്കാതെ ആ താരശോഭയുടെ വെൺമ നമുക്ക്‌ മനസ്സിലാവില്ല ,.,കീഴരിയൂര്‍ ഇന്ന്‌ കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ നാനാ ജാതി മത കക്ഷി രാഷ്ട്രീയ ക്കാരും ഉള്‍ക്കൊള്ളുന്ന ജനത അധിവസിക്കുന്ന വികസന പാതയില്‍ മുന്നോട്ടു കുതിക്കുന്ന ഗ്രാമം ..അന്ന്‌ മലബാര്‍ വില്ലേജില്‍ പഴയ കുറുമ്പ്രനാട്‌ താലൂക്കിലെ ശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ നാട്‌. ഒരു പാദസരം കണക്കെ കീഴെ അരുവിപോലെ ഒഴുകുന്ന നദി ഉണ്ടായതിനലാവാം കീഴെ അരുവിയുള്ള ഊര്‍ എന്ന്‌ ലോപിച്ച്‌ കീഴരിയൂര്‍ എന്ന നാമം ചാര്‍ത്തപ്പെട്ടത്‌ . മീറോടുമല ,മാവട്ടുമല എന്നിവയുള്‍പ്പെടെ എട്ടോളം മലനിരകളും ജലസമൃദ്ധി നിറഞ്ഞ ആറോളം തോടുകളും അകലാപ്പുഴയും നായാടന്‍ പുഴയും ചെറുപുഴയും രാമന്‍ പുഴയും എല്ലാം പ്രകൃതി രമണീയത നിര്‍മിച്ച കോട്ട കണക്കെ നിലകൊണ്ട അന്നത്തെ കീഴരിയൂര്‍ ,ഇന്ന്‌ മനുഷ്യന്റെ കടന്നു കയറ്റത്തില്‍ നാശത്തിന്റെ വക്കിലേക്ക്‌ നീങ്ങുന്ന ഈ രമണീയതയെ നമ്മള്‍ ഓാര്‍മ്മിക്കുന്നത്‌ നന്നായിരിക്കും..അന്ന് അയൽ ദേശക്കാര്‍ക്ക്‌ പോലും പെട്ടെന്ന്‌ ചെന്നെത്തിപ്പെടാന്‍ കഴിയാത്തതും മറ്റു ദേശങ്ങളുമായി ജനങ്ങള്‍ യാതൊരു കൊടുക്കല്‍ വാങ്ങലുകള്‍ക്കും പ്രാധാന്യം കല്പിക്കാതിരുന്നതും ഒരു ഒറ്റപെടലിന്റെ ഭൂമിക കീഴരിയൂരിനു കൈവന്നിരുന്നു. പ്രകൃതി രമണീയമായ കീഴരിയൂരിന്റെ ഈ ഒറ്റപ്പെടല്‍ ഒരു കോട്ട പോലെയുള്ള ഈ പശ്ചാത്തലം ആയിരിക്കാം. ഒളി രാഷ്ട്രീയത്തിന്റെയും ഒളിസങ്കേതത്തിന്റെയും താവളമായി കീ ഴരിയൂരിൽ സ്വാതന്ത്ര്യ പോരാളികളുടെ ദൃഷ്ടി പതിയാന്‍ ഇടയായത്‌ ,അപ്പോഴും ദേശീയ ബോധം നെഞ്ചേറ്റിയ ജനങ്ങളുടെ ദുരിതമായ ഒരു ജീവിത കാലത്തേക്ക്‌ ഒന്ന്‌ കണ്ണോടിക്കേണ്ടി വരും.
അതിലൂടെ ഒരു ദേശത്തെയും സാമൂഹ്യ സ്ഥിതിയേയും അറിയാം

അടുത്ത ഭാഗം 10 ഞായറാഴ്ച്ച വായിക്കാം

                  (ത

(തുടരും )

--- പരസ്യം ---

Leave a Comment