അടുക്കത്ത് പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു
കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15 ) , കരിമ്പാലകണ്ടി യൂസഫിന്റെ മകൻ റിസ്‌വാൻ (15 ) എന്നിവരാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ച രണ്ടുപേരും
വെള്ളത്തിലേക്ക് ഇറങ്ങിയ ഒരാൾ അടിയൊഴുക്കിൽപെട്ടു പോവുകയും രക്ഷപ്പെടുത്തനുള്ള ശ്രമത്തിൽ മറ്റേയാൾ മുങ്ങിപോകുകയുമായിരുന്നു പേരാമ്പ്ര, ചെലക്കാട് എന്നിവങ്ങളിലുള്ള ,ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആണ് മൃതുദേഹം കണ്ടെത്തിയത്
ആദ്യം ഒരു കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു
ഒരു മണിക്കൂറിനു ശേഷമാണു രണ്ടാമത്തെ ആളെ കണ്ടെത്താൻ കഴിഞ്ഞത്