കെ.എസ്.ഇ.ബി. നല്‍കുന്ന വൈദ്യുതിബില്ലുകള്‍ ഇനി മലയാളത്തിലാക്കും. ഇംഗ്ലീഷില്‍ തയ്യാറാക്കുന്ന ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് വലിയ പ്രയാസം നേരിടുന്നതായി പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പില്‍ പരാതി ഉയര്‍ന്നിരുന്നു.
ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി. ഉചിതമായ തിരുമാനമെടുക്കണമെന്ന് റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ ടി.കെ. ജോസ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ബില്ലുകള്‍ മലയാളത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. സിസ്റ്റം ഓപ്പറേഷന്‍സ് ചീഫ് എന്‍ജിനീയര്‍ (പ്രസരണവിഭാഗം) വിജു രാജന്‍ ജോണ്‍ വ്യക്തമാക്കിയത്. ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം ഇംഗ്ലീഷിന്‍ ബില്ല് നല്‍കിയാല്‍ മതിയെന്ന ശുപാര്‍ശയും കമ്മിഷന്‍ നല്‍കി. ബില്ലുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ മാഞ്ഞുപോകുന്ന പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ നടപടി വേണം. എല്ലാ ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണിലേക്ക് ബില്ലയച്ചു നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം വേണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.
മീറ്ററര്‍ റീഡിങ് എടുക്കാന്‍ കൃത്യമായ ദിവസം നിശ്ചയിക്കണം. റീഡിങ് എടുത്ത തീയതി ബില്ലില്‍ രേഖപ്പെടുത്തണം. റീഡിങ് എടുക്കുന്ന തീയതി നീളുന്നതോടെ ഉപഭോക്താവ് അധിക വൈദ്യുതി ഉപയോഗിച്ചതായി ബില്ലില്‍ രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഇത് സാധാരണക്കാരെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ടി.കെ. ജോസ് പറഞ്ഞു.
കെ.എസ്.ഇ.ബി. നല്‍കുന്ന വൈദ്യുതിബില്ലുകള്‍ ഇനി മലയാളത്തിലാക്കും
By admin
Published on: