കീഴരിയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട അണ്ടിച്ചേരി താഴ പ്രദേശത്തുകാരനായ കിഴക്കെ തച്ചാണ്ടി സുരേഷിന്റെ(45) അകാലത്തിലുള്ള മരണവാർത്ത വലിയ ഞെട്ടലോടെയും അതിലേറെ ദുഃഖത്തോടെയുമാണ് നമ്മളറിഞ്ഞത്.അണ്ടിച്ചേരി താഴെ ഒരു ചെറിയ കച്ചവടസ്ഥാപനം നടത്തിക്കൊണ്ട് ഉപജീവന മാർഗ്ഗം കണ്ടെത്തിയിരുന്ന സുരേഷിന്റെ വിടവാങ്ങലോടെ കുടുംബത്തിന്റെ താങ്ങും തണലുമാണ് നഷ്ടമായത്.വയോധികയായ അമ്മയും ഭാര്യയും പത്തും പതിമൂന്നും വയസ്സുള്ള രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരന്തത്തിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ ചേർത്ത് പിടിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണല്ലോ.ബാങ്കിലും മറ്റുമായി ഒട്ടേറെ സാമ്പത്തിക ബാധ്യതകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അത് തീർക്കുന്നതിനൊപ്പം കുട്ടികളുടെ സുരക്ഷിതമായ ഭാവിയും മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.വലിയൊരു തുക തന്നെ ഇതിനായി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത് .നാടോന്നാകെ കൈകോർത്തു കൊണ്ട് രംഗത്തിറങ്ങി ഈ പ്രവർത്തനം വിജയിപ്പിക്കണമെന്ന് കെ ടി സുരേഷ് കുടുംബസഹായ സമിതി അഭ്യർത്ഥിക്കുന്നു.
ചെയർമാൻ :എം. സുരേഷ് (വാർഡ് മെമ്പർ)
കൺവീനർ :അഷറഫ് എരോത്ത്
ട്രഷറർ :പി. കെ അലി
Gpay no.9446694723
(Prakasan k.p)