--- പരസ്യം ---

കെ ഫോണിൽ നിരവധി ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? 2 ലക്ഷം വരെ ശമ്പളം ലഭിക്കും

By admin

Published on:

Follow Us
--- പരസ്യം ---

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഫോണില്‍ ജോലി നേടാൻ ഇതാ അവസരം. ചീഫ് ഫിനാന്‍സ് ഓഫീസര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ജില്ല ടെലികോം ഓഫീസര്‍ തസ്തികയിലേക്കാണ് നിയമനം. താത്കാലിക നിയമനമാണ്. 18 ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം

ചീഫ് ഫിനാന്‍സ് ഓഫീസര്‍-ഒരു ഒഴിവാണ് ഉള്ളത്. ഐസിഎഐ/ഐസിഡബ്ല്യുഎഐ ഫെല്ലോ മെമ്പർ അല്ലെങ്കിൽ അസോസിയേറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫിനാൻസിൽ ബിരുദാനന്തര ബിരുദം അഭികാമ്യം. 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 65 വയസാണ്. മാസം 1,50000-2 ലക്ഷം വരെ.

മാനേജര്‍ (നെറ്റ് വര്‍ക്ക് പ്ലാനിങ് & ഡിസൈന്‍)-ഒരു ഒഴിവ്. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻസ്/ ഐടിയിൽ ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം. നെറ്റ്വർക്ക് അല്ലെങ്കിൽ ഐഎസ്പി അല്ലെങ്കിൽ ടെലികോം മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 50 വയസ്. 90,000 രൂപയാണ് ശമ്പളം.

അസിസ്റ്റന്റ് മാനേജര്‍ (ഹെല്‍പ്പ് ഡസ്‌ക് ആന്റ് ബിഎസ്എസ്)-ഒരു ഒഴിവ്. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഒന്നാം ക്ലാസോടെ ബിരുദം. കസ്റ്റമർ സർവ്വീസ് മാനേജ്മെന്റിൽ 4 വർഷത്തെ പ്രവൃത്തിപരിചയം. 40 വയസാണ് ഉയർന്ന പ്രായപരിധി. 75,000 രൂപ ശമ്പളം.

അസിസ്റ്റന്റ് മാനേജർ റവന്യൂ അഷ്വറൻസ്-എംബിഎയിൽ ഒന്നാം ക്ലാസ് ബിരുദം. 4 വർഷത്തെ പ്രവൃത്തിപരിചയം. 40 വയസുള്ളവർക്ക് അപേക്ഷിക്കാം. 75,000 രൂപയാണ് ശമ്പളം.

ജില്ലാ ടെലികോം ഓഫീസർ-14 ഒഴിവുകൾ ഉണ്ട്. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഒന്നാം ക്ലാസോടെ ബിരുദം. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. 30,000 രൂപയാണ് ശമ്പളം. 20,000 രൂപ വരെ ഇൻസെന്റീവ് ലഭിക്കും.

അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക്

https://cmd.kerala.gov.in/wp-content/uploads/2024/12/Notification_KFON_05_2024-1.pdf

--- പരസ്യം ---

Leave a Comment