കേന്ദ്ര സര്‍ക്കാര്‍ സ്‌പേസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 298 ഒഴിവുകള്‍; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം; അപേക്ഷ ഏപ്രില്‍ 16 വരെ 

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഏജന്‍സിയാ ഭാസ്‌കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് ആപ്ലിക്കേഷന്‍സ് ആന്റ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ജോലി നേടാന്‍ അവസരം. ബിസാഗ് എന്‍ (BISAG N) പുതുതായി മാന്‍പവര്‍ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 16 വരെ അപേക്ഷ നല്‍കാം. ഗുജറാത്തിലോ, ഡല്‍ഹിയിലോ ആയിരിക്കും തിരഞ്ഞെടുപ്പ്. 

തസ്തിക & ഒഴിവ്

ബിസാഗ് എന്നില്‍ ടെക്‌നിക്കല്‍ മാന്‍പവര്‍ – 1, ടെക്‌നിക്കല്‍ മാന്‍പവര്‍ -2, ടെക്‌നിക്കല്‍ മാന്‍പവര്‍ – 3, അക്കൗണ്ട്‌സ് മാന്‍പവര്‍, അഡ്മിന്‍ മാന്‍പവര്‍-1, അഡ്മിന്‍ മാന്‍പവര്‍- 2 എന്നിങ്ങനെയാണ് പോസ്റ്റുകള്‍. ആകെ 298 ഒഴിവുകളാണുള്ളത്. 

മാന്‍പവര്‍ – 1 = 275 ഒഴിവ്

ടെക്‌നിക്കല്‍ മാന്‍പവര്‍ -2 = 10 ഒഴിവ്

ടെക്‌നിക്കല്‍ മാന്‍പവര്‍ – 3 = 5 ഒഴിവ്

അക്കൗണ്ട്‌സ് മാന്‍പവര്‍ = 04 ഒഴിവ്

അഡ്മിന്‍ മാന്‍പവര്‍-1 = 02 ഒഴിവ്

അഡ്മിന്‍ മാന്‍പവര്‍- 2 = 02 ഒഴിവ്


പ്രായപരിധി

മേല്‍പറഞ്ഞ മാന്‍പവര്‍ തസ്തികകളില്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

ബികോം, ബിടെക്/ ബിഇ, എല്‍എല്‍ബി, എംഎസ് സി, എംഇ/ എംടെക്, എംബിഎ/ പിജിഡിഎം 

തെരഞ്ഞെടുപ്പ്

പ്രായോഗിക പരീക്ഷയുടെയും, ഇന്റര്‍വ്യൂവന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പരിഗണിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബിസാഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം അപേക്ഷ ഫോമിന്റെ ഹാര്‍ഡ് കോപ്പി, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോപ്പുകള്‍, അനുബന്ധ രേഖകളുടെ വായിക്കാന്‍ കഴിയുന്ന പകര്‍പ്പുകള്‍ സഹിതം താഴെയുള്ള വിലാസത്തിലേക്ക് അയക്കണം. 

വിലാസം: The Director Administration
BISAGN, Near CH ‘0’ Circle, 
Indulal Yagnik Marg, 
Gandhinagar, Gujarat- 382007 

ഏപ്രില്‍ 16 വരെ അപേക്ഷിക്കാനാവും. താല്‍പര്യമുള്ളവര്‍ www.bisag-n.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക.

--- പരസ്യം ---

Leave a Comment

error: Content is protected !!