--- പരസ്യം ---

കേരളത്തിലേക്ക് പാ​ച​ക​വാ​തക സി​ലി​ണ്ടർ എ​ത്തി​ക്കു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്

By neena

Published on:

Follow Us
--- പരസ്യം ---

മം​ഗ​ളൂ​രു​വി​ലെ പ്ലാ​ന്‍റി​ൽ​നി​ന്ന് കേരളത്തിലേക്ക് പാ​ച​ക​വാ​തക സി​ലി​ണ്ടർ എ​ത്തി​ക്കു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണം നി​ല​ച്ചു. കണ്ണൂർ ത​ളി​പ്പ​റ​മ്പി​ൽ സ്വ​കാ​ര്യ പാ​ച​ക വാ​ത​ക ഫി​ല്ലി​ങ് സ്റ്റേ​ഷ​നി​ൽ നി​ന്ന് സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ സ​മ​രാ​നു​കൂ​ലി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു. ക​ണ്ണൂ​ർ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ പാ​ച​കവാ​ത​ക​ വി​ത​ര​ണ​മാ​ണ് നാ​ല് ദി​വ​സ​മാ​യി ത​ട​സ്സ​പ്പെ​ട്ട​ത്.

വേ​ത​ന​ വ​ർ​ധ​ന ഉ​ട​മ്പ​ടി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ​ണി​മു​ട​ക്ക് തു​ട​ങ്ങി​യ​ത്. സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ​തി​നാ​ൽ വ്യാ​ഴാ​ഴ്ച​യും വി​ത​ര​ണം ന​ട​ന്നി​രു​ന്നി​ല്ല. മം​ഗ​ളൂ​രു​വി​ന​ടു​ത്തു​ള്ള സൂ​റ​ത്ക​ലി​ൽ​നി​ന്ന് ദി​വ​സേ​ന 240 ട്ര​ക്കു​ക​ളാ​ണ് വി​വി​ധ ക​മ്പ​നി​ക​ളു​ടെ പാ​ച​ക​വാ​ത​കം നി​റ​ച്ച സി​ലി​ണ്ട​റു​ക​ളു​മാ​യി മ​ഞ്ചേ​ശ്വ​രം അ​തി​ർ​ത്തി​ ക​ട​ന്ന് സം​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.

സാ​ധാ​ര​ണ ലോ​റി​ക​ളി​ൽ 342ഉം ​വ​ലി​യ ലോ​റി​ക​ളി​ൽ 500 സി​ലി​ണ്ട​റു​ക​ളു​മാ​ണ് ലോ​ഡ് ചെ​യ്യു​ന്ന​ത്. ദി​വ​സേ​ന ഒ​രു​ ല​ക്ഷ​ത്തോ​ളം സി​ലി​ണ്ടറു​ക​ളാ​ണ് ജി​ല്ല​ക​ളി​ലെ വി​വി​ധ വി​ത​ര​ണ ഏ​ജ​ൻ​സി​ക​ളി​ൽ എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. ജൂ​ൺ ഏ​ഴി​ന് ലേ​ബ​ർ ക​മീ​ഷ​ന​ർ മു​മ്പാ​കെ​യു​ണ്ടാ​ക്കി​യ ക​രാ​ർ ന​ട​പ്പാ​ക്കാ​ത്ത​താ​ണ് പ​ണി​മു​ട​ക്കി​ന് വ​ഴി​വെ​ച്ച​തെ​ന്നും സി.​ഐ.​ടി.​യു, ബി.​എം.​എ​സ് എ​ന്നീ യൂ​ണി​യ​നു​ക​ളു​ടെ പി​ന്തു​ണ സ​മ​ര​ത്തി​നു​ണ്ടെ​ന്നും വേ​ത​ന​ക്ക​രാ​ർ പു​തു​ക്കു​ന്ന​തി​ന് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം ഏ​ജ​ൻ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് തു​ട​ങ്ങി​യ​താ​യും സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

--- പരസ്യം ---

Leave a Comment