കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (KDISC) ഇപ്പോള്‍ മണ്ഡലം കോര്‍ഡിനേറ്റര്‍ പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 277 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി നവംബര്‍ 13.
തസ്തിക& ഒഴിവ്
കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ മണ്ഡലം കോര്‍ഡിനേറ്റര്‍ പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്.
Constituency Coordinator 137 ഒഴിവും, Programme Support Assistant 140 ഒഴിവുമുണ്ട്.
ആകെ 277 ഒഴിവുകള്‍. എല്ലാ മണ്ഡലങ്ങളിലും നിയമനം നടക്കും.
Advt No No.CMD/KDISC/KKEMCC/001 /2024
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപ മുതല്‍ 30,000 രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
Constituency Coordinator
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ ബി.ടെക്/ എം.ബി.എ/ എം.എസ്.ഡബ്യൂ.
Programme Support Assisttant
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി (അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഫുള്‍ ടൈം റെഗുലര്‍ കോഴ്‌സ് ആയിരിക്കണം)
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് https://cmd.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയരിക്കുന്ന വിജ്ഞാപനം വായിക്കുക.
അപേക്ഷ: https://recruitopen.com/cmd/kdisc9.html
വിജ്ഞാപനം: https://cmd.kerala.gov.in/wp-content/uploads/2024/10/Notification-KKEM-CC-21-10-2024-V2-1.pdf