കീഴരിയൂർ: കീഴരിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം ക്രിക്കറ്റ് മത്സരത്തിന് പരിസമാപ്തിയായി. എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ യുവ മാവിൻ ചുവട് ജേതാക്കളായി ഫ്രീഡം ഫൈറ്റേസ് ക്രിക്കറ്റ് ക്ലബ്ബ് റണ്ണറപ്പുമായി.
വിജയികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ അമൽ സാരംഗ് (വാർഡ് മെമ്പർ) സുജി (കോൺഗ്രസ് മണ്ഡലം കമ്മറ്റി മെമ്പർ) പ്രദീപൻ (ഡി.വൈ.എഫ്.ഐ),മാലത്ത് സുരേഷ് ബാബു (വാർഡ് മെമ്പർ),സജീവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
കേരളോത്സവം ക്രിക്കറ്റ് മത്സരം: ‘യുവ’ മാവിൻ ചുവട് ജേതാക്കളായി
By admin
Published on: