ഖത്തർ: കൈൻഡ് കീഴരിയൂർ കൂട്ടായ്മയുടെ സൗഹൃദ സംഗമവും സിവിൽ സർവ്വീസ് ജേതാവ് ശാരികക്കുള്ള അനുമോദനവും കൈൻഡ് ഫെസ്റ്റ് എന്ന പേരിൽ ഇന്ന് ഖത്തറിൽ നടക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും കീഴരിയൂരിലെ രോഗം കൊണ്ട് വേദന അനുഭവിക്കുന്ന മുഴുവൻ പേരെയും സ്നേഹം കൊണ്ടും പരിചരണം കൊണ്ടും ചേർത്തു നിർത്തിയ കൈൻഡ് കീഴരിയൂരിലെ ജന മനസ്സിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന കീഴരിയൂർക്കാരുടെയും മറ്റും സഹായ സഹകരണങ്ങളും ഇതിന്റെ പ്രവർത്തനത്തിന് ബലമേകുന്നു. അതിൽ ശക്തമായ ഒരു കൂട്ടായ്മയാണ് കൈൻഡ് ഖത്തർ കൂട്ടായ്മ.രാത്രിയെന്നൊ പകലെന്നൊ സമയ വ്യത്യാസം വെക്കാതെ രോഗം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന കർമ്മനിരതമായ കൈന്റിന്റെ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായും മാനസികമായും പിന്തുണ നൽകാൻ വേണ്ടിയും കീഴരിയൂരിലെ മുഴുവൻ സഹോദരങ്ങളെയും. ഒരു കുടക്കീഴിൽ ഒരുമിച്ച് നിർത്തി സൗഹൃദങ്ങൾ പങ്കുവെക്കാനും രണ്ട് വർഷം മുന്നെ തുടങ്ങിവെച്ചതാണ് കൈൻഡ് ഖത്തർ ചാപ്റ്റർ കീഴരിയൂർ കൂട്ടായ്മ . കൈൻഡ് ഫെസ്റ്റ് എന്ന പേരിൽ ഈ കൂട്ടായ്മ ഒരുമിച്ചു കൂടുകയാണ് കീഴരിയൂരിലെ മുഴുവൻ സൗഹൃദങ്ങളും മുഴുവൻ തിരക്കുകളും മാറ്റിവെച്ച് എത്തിച്ചേരണമെന്ന് കൈൻഡ് ഫെസ്റ്റ് സംഘാടകർ അറിയിക്കുന്നു.
--- പരസ്യം ---