കൈൻഡ് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു.മൂന്ന് വർഷമായി കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ബഹ്റൈനിൽ ചാപ്റ്റർ രൂപീകരിച്ചു. മനാമയിലെ ശ്രീനിവാസ് റസ്റ്റാറന്റിൽ വെച്ച് നടന്ന ചാപ്റ്റർ രൂപീകരണ യോഗം കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ചു.കൈൻഡ് ജനറൽ സെകട്ടറി കെ.അബ്ദുറഹ്‌മാൻ കൈൻഡിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.കൈൻഡ് രക്ഷാധികാരി ഇടത്തിൽ ശിവൻ, വൈസ് ചെയർമാൻ ടി.എ സലാം, കൈൻഡ് ഫൗണ്ടേഷൻ അംഗം അഷ്റഫ് എരോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തയ്യിൽ റഫീഖ് സ്വാഗതവും തസ്നീം ജന്നത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ : കെ. ടി സലീം (രക്ഷധികാരി), ഗിരീഷ് കാളിയത്ത് (പ്രസിഡണ്ട് ),ജയീഷ് സി. ടി,റയീസ് ടി.വി (വൈസ് പ്രസിഡണ്ട്), തയ്യിൽ റഫീഖ് (സെക്രട്ടറി), നൗഷാദ് സി. പി, തസ്‌നീം ജന്നത്ത് (ജോയിന്റ് സെക്രട്ടറി),സി.വി നൗഷാദ് ( ട്രഷറർ)
--- പരസ്യം ---