--- പരസ്യം ---

കൊയിലാണ്ടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

By neena

Published on:

Follow Us
--- പരസ്യം ---

കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ കൊയിലാണ്ടി നഗരസഭയിലെ 29 ,31 വാർഡുകളിലെ ഏതാനും കുടുംബങ്ങളെ കോതമംഗലം ജി .എൽ . പി സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.31 പേരെയാണ് താൽക്കാലികമായി മാറ്റി താമസിപ്പിച്ചതെന്ന് തഹസിൽദാർ അറിയിച്ചു.ഇതുകൂടാതെ ചങ്ങരോത്ത് പഞ്ചായത്തിലെ ഒരു കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.കൊയിലാണ്ടി മേഖലയിൽ അരിക്കുളം ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്.മഴ കനത്താൽ കൂടുതൽ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ടിവരും.ബാലുശ്ശേരി മേഖലയിലും ചില സ്ഥലങ്ങളിൽ വെള്ളം കയറുന്നുണ്ട്.കക്കയം ഡാം തുറന്നു വിടുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.

വെള്ളം കയറിയ മേഖലകളിൽ നിന്ന് ഒട്ടെറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.കൊയിലാണ്ടി നഗരസഭയിൽ വാർഡ് 29, 31 മേഖലകളിലാണ് കൂടുതൽ വെള്ളക്കെട്ട് രൂപപ്പെട്ടത്.ഈ പ്രദേശങ്ങളിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ സുധാ കിഴക്കെപ്പാട്ട്,കൗൺസിലർ മാരായ എം. ദൃശ്യ,വത്സരാജ്, എ.ലളിത കേളോത്ത് തുടങ്ങിയവർ കഴിഞ്ഞദിവസം സന്ദർശനം നടത്തിയിരുന്നു

--- പരസ്യം ---

Leave a Comment